ഹിമാലയത്തിലുണ്ട് പണം ‘കായ്ക്കുന്ന’ ചെടി; കണ്ടെത്തിയത് ജാപ്പനീസ് കമ്പനി; നേപ്പാളിന് അടിച്ചത് കോടികളുടെ ലോട്ടറി, ഇന്ത്യയ്ക്കും
ഹിമാലയത്തിലുണ്ട് പണം ‘കായ്ക്കുന്ന’ െചടി – Money Tree | Argeli Plant | Manorama Online Premium
ഹിമാലയത്തിലുണ്ട് പണം ‘കായ്ക്കുന്ന’ െചടി – Money Tree | Argeli Plant | Manorama Online Premium
ഹിമാലയത്തിലുണ്ട് പണം ‘കായ്ക്കുന്ന’ ചെടി; കണ്ടെത്തിയത് ജാപ്പനീസ് കമ്പനി; നേപ്പാളിന് അടിച്ചത് കോടികളുടെ ലോട്ടറി, ഇന്ത്യയ്ക്കും
ബാലു സുധാകരൻ
Published: July 18 , 2024 09:06 AM IST
5 minute Read
അടുത്തകാലം വരെ നേപ്പാളുകാർക്ക് ആർക്കും വേണ്ടാതെ ശല്യമായി പടർന്ന് പന്തലിച്ച് കിടന്നിരുന്ന കുറ്റിച്ചെടിയായിരുന്നു അർഗേലി. വേലികെട്ടാനും, വെട്ടി വിറകാക്കി വെള്ളം ചൂടാക്കാനുമൊക്കെയായിരുന്നു ഗ്രാമീണർ ഇതുപയോഗിച്ചിരുന്നത്.
ഇപ്പോൾ ഈ കാട്ടുചെടി വളർത്തി പരിപാലിക്കുന്ന തിരക്കിലാണ് അതേ ഗ്രാമീണർ. കോടികളാണ് അതിൽനിന്നുള്ള വരുമാനം എന്നതുതന്നെ കാരണം. ഇന്ത്യയിലും വൈകാതെ ഈ കാട്ടുചെടിക്കൃഷി ട്രെൻഡാകുമോ?
അർഗേലി സസ്യം (image credit: yaminarareplants/facebook)
‘പണം കായ്ക്കുന്ന മരത്തെ’ ആരും കണ്ടിട്ടില്ലെങ്കിലും ഈ വാക്ക് കേൾക്കാത്തവർ വളരെ ചുരുക്കമാണ്. കാരണം, ‘എന്റെ കയ്യിൽ പണം കായ്ക്കുന്ന മരമൊന്നും ഇല്ലല്ലോ’ എന്നല്ലേ നമ്മൾ പറയുക. എന്നാൽ നോട്ടടിക്കുന്നതിന് പറ്റിയ ഒരു ചെടിയെ കുറിച്ചാണ് ഇനി പറയുന്നത്. കുപ്പയിലെ മാണിക്യം എന്നപോലെ ആർക്കും വേണ്ടാതെ പടർന്നു കിടന്ന ഒരു കാട്ടുചെടി രണ്ടു രാജ്യങ്ങളുടെ തലവരമാറ്റിയ അപൂർവ സംഭവം. പാൻ ഇന്ത്യന്‍ ചിത്രം ‘പുഷ്പ’യിൽ രക്തചന്ദന കള്ളക്കടത്തിനെ കുറിച്ച് വിവരിക്കുന്ന ഭാഗത്ത് കിഴക്കനേഷ്യൻ രാജ്യങ്ങളുടെ പേര് പറയുന്നുണ്ട്. ഇവിടങ്ങളിലേക്ക് വലിയ തുകയ്ക്ക് കടത്തുന്നതിനു വേണ്ടിയാണ് സർക്കാർ നിയന്ത്രണത്തിലുള്ള അമൂല്യ സമ്പത്ത് ജീവൻ പണയപ്പെടുത്തി കള്ളക്കടത്തുകാർ മുറിച്ചെടുക്കാൻ എത്തുന്നതെന്ന്.
എന്നാൽ നേരായ മാർഗത്തിൽ ജപ്പാന്‍കാർ ഒരു ചെടിയുടെ പിന്നാലെ കൂടിയിട്ട് കാലം കുറച്ചായി. ഹിമാലയന്‍ മലനിരകളിൽ നിന്നും കണ്ടെത്തിയ ആ ചെടിയുണ്ടെങ്കിലേ ജപ്പാന് കറൻസി നോട്ടിറക്കാൻ കഴിയൂ. കാരണം ഈ ചെടിയുടെ പൾപ്പിലുണ്ടാക്കുന്ന പേപ്പറിൽ മാത്രമേ ഇപ്പോൾ ജപ്പാന്റെ സ്വന്തം കറന്‍സിയായ യെൻ അടിച്ചിറക്കാൻ കഴിയുകയുള്ളൂ. പണം കായ്ക്കുന്ന ആ മരം ജപ്പാൻകാർ കണ്ടെത്തിയത് നേപ്പാളിലാണ്.
mo-agriculture-cultivation 11oh7jvdqromtk3el094rbfidu 3kip53uu2g0bsmbu4j22p2hc1f-list mo-news-common-mm-premium mo-environment-tree mo-environment-forest mo-premium-news-premium mo-business-moneymanagement mo-news-world-countries-nepal 55e361ik0domnd8v4brus0sm25-list balu-sudhakaran mo-news-world-countries-japan mo-premium-sampadyampremium
Source link