KERALAMLATEST NEWS
സൈബർ തട്ടിപ്പ്: അക്കൗണ്ടുകൾ നിരീക്ഷിക്കണമെന്ന് പൊലീസ്
തിരുവനന്തപുരം: സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റിസർവ് ബാങ്ക് ഗവർണർക്ക് കത്ത് നൽകി. കറണ്ട് അക്കൗണ്ടുകളിൽ ഇടപാടിന് പരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണം, ഡാർക്ക്നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണം എന്നീ ആവശ്യങ്ങളും കത്തിലുണ്ട്. സൈബർ കേസുകളിലെ അന്വേഷണ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡി.ജി.പി കത്ത് നൽകിയത്.
Source link