മുംബൈ: സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ നായകനായി നിയമിച്ചേക്കും. ട്വന്റി 20 ലോകകപ്പ് ജയിച്ചതിനു പിന്നാലെ നായകൻ രോഹിത് ശർമ ട്വന്റി 20 ക്രിക്കറ്റിൽനിന്നു വിരമിച്ചതിനു പിന്നാലെയാണു പുതിയ നായകനെ തേടുന്നത്. സൂര്യകുമാറിനൊപ്പം ഇന്ത്യയുടെ സ്ഥിരം നായക സ്ഥാനത്തിനായി ഹാർദിക് പാണ്ഡ്യയുമുണ്ട്. എന്നാൽ മുൻ നായകൻ രോഹിത്തിനും പുതിയ പരിശീലകൻ ഗൗതം ഗംഭീറിനും സൂര്യകുമാറിനെ നായകനാക്കുന്നതിലാണ് താത്പര്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം ഗംഭീറും ചീഫ് സെലക്ടർ അജിത് അഗാർക്കറും പാണ്ഡ്യയെ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കേയാണ് പുതിയ നായകനെ തേടുന്നത്. സ്ഥിരം പരിക്കിന്റെ പിടിയിലാകുന്ന ഓൾറൗണ്ടർ പാണ്ഡ്യയുടെ ശാരീരികക്ഷമതയിലുള്ള വിശ്വാസക്കുറവാണ് പുതിയ നായകനെ തേടാൻ പ്രേരിപ്പിച്ചിരിക്കുന്നത്. 2026 ട്വന്റി 20 ലോകകപ്പ് വരെയാകും സൂര്യകുമാറിന്റെ നായ കസ്ഥാനം.
Source link