SPORTS

സെ​​യ്ൻ ന​​ദി​​യി​​ൽ നീന്തി; പാ​​രീ​​സ് മേ​​യ​​ർ വാ​​ക്കു​​പാ​​ലി​​ച്ചു


പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സി​​ന് ദി​​വ​​സ​​ങ്ങ​​ൾ മാ​​ത്രം ബാ​​ക്കി​​നി​​ൽ​​ക്കേ ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​നും വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കും വേ​​ദി​​യാ​​കേ​​ണ്ട പാ​​രീ​​സി​​ലെ സെ​​യ്ൻ ന​​ദി​​യി​​ൽ നീ​​ന്തി വാ​​ക്കു​​പാ​​ലി​​ച്ച് പാ​​രീ​​സ് മേ​​യ​​ർ ആ​​ൻ ഹി​​ഡാ​​ല്ഗോ. മ​​ലി​​ന​​മാ​​യി കി​​ട​​ന്നി​​രു​​ന്ന സെ​​യ്ൻ ന​​ദി ഒ​​ളി​​ന്പി​​ക്സി​​നു മു​​ന്പ് വൃ​​ത്തി​​യാ​​ക്കി മ​​ത്സ​​ര സ​​ജ്ജ​​മാ​​ക്കു​​മെ​​ന്ന് മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പേ ആ​​ൻ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ഇ​​ത് തെ​​ളി​​യി​​ക്കു​​ന്ന​​തി​​നാ​​യി ന​​ദി​​യി​​ൽ നീ​​ന്തു​​മെ​​ന്നും മേ​​യ​​ർ നേ​​ര​​ത്തെ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. ശ​​ക്ത​​മാ​​യ വേ​​ന​​ൽ മ​​ഴ​​യും ദേ​​ശീ​​യ അ​​സം​​ബ്ലി തെ​​ര​​ഞ്ഞെ​​ടു​​പ്പും മൂ​​ലം നീ​​ന്ത​​ൽ മാ​​റ്റി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ന്ന​​ലെ ന​​ദി​​യി​​ൽ നീ​​ന്തി മേ​​യ​​ർ വാ​​ക്കു​​പാ​​ലി​​ച്ചു. ഒ​​ളി​​ന്പി​​ക്സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​നും ട്ര​​യാ​​ത്‌ലോ​​ണ്‍, മാ​​ര​​ത്ത​​ണ്‍ നീ​​ന്ത​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കും സെ​​യ്ൻ ന​​ദി വേ​​ദി​​യാ​​കും. ജൂ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ദി​​വ​​സേ​​ന​​യു​​ള്ള ജ​​ല​​ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​ശോ​​ധ​​ന​​ക​​ളി​​ൽ സെ​​യ്ൻ ന​​ദി​​യി​​ൽ ഇ​​-കോ​​ളി ബാ​​ക്ടീ​​രി​​യ​​യു​​ടെ അ​​ള​​വ് കൂ​​ടി​​യെ​​ന്നു സൂ​​ചി​​പ്പി​​ച്ചു. പി​​ന്നീ​​ട് മാ​​ര​​ക​​മാ​​യ ബാ​​ക്ടീ​​രി​​യ​​യു​​ടെ അ​​ള​​വി​​ൽ കു​​റ​​വു​​ണ്ടാ​​യി. മേ​​യ​​റു​​ടെ നീന്തലോ​​ടെ ആ ​​ആ​​ശ​​ങ്ക​​യൊ​​ഴി​​ഞ്ഞു. മാ​​ലി​​ന്യ​​ത്തി​​ന്‍റെ അ​​ള​​വ് ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​ർ​​ന്ന​​തി​​നാ​​ൽ ഒ​​രു നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി നീ​​ന്ത​​ലി​​ന് വി​​ല​​ക്കു​​ള്ള ന​​ദി​​യാ​​യി​​രു​​ന്നു സെ​​യ്ൻ. ഇ​​കോ​​ളി ബാ​​ക്ടീ​​രി​​യ​​യു​​ടെ അ​​ള​​വ് അ​​നു​​വ​​ദ​​നീ​​യ​​മാ​​യ​​തി​​ലും കൂ​​ടു​​ത​​ലാ​​യ​​താ​​ണ് സെ​​ൻ ന​​ദി​​യി​​ൽ നീ​​ന്ത​​ൽ വി​​ല​​ക്കാ​​ൻ കാ​​ര​​ണം. പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് ത​​ല​​വ​​ൻ ടോ​​ണി എ​​സ്റ്റാ​​ൻ​​ഗ്വെ​​റ്റും ആ​​നി​​നൊ​​പ്പം ന​​ദി​​യി​​ലി​​റ​​ങ്ങി. 777 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ന​ദി വ​ട​ക്ക​ൻ ഫ്രാ​ൻ​സി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്.പാ​​രീ​​സ് ന​​ഗ​​ര​​ത്തി​​ന്‍റെ മാ​​ലി​​ന്യ​​ങ്ങ​​ളെ​​ല്ലാം ഒഴുകിയെത്തുന്നതും ഇവിടേക്കണ്. നൂ​​റ്റാ​​ണ്ടു​​ക​​ൾ പ​​ഴ​​ക്ക​​മു​​ള്ള ന​​ഗ​​ര​​മാ​​യ​​തി​​നാ​​ൽ ഇ​​വി​​ട​​ത്തെ അ​​ഴു​​ക്കു​​ചാ​​ലു​​ക​​ൾ ശാ​​സ്ത്രീ​​യ​​മ​​ല്ല. ഇ​​വി​​ടെ​​നി​​ന്നു​​ള്ള മാ​​ലി​​ന്യം നേ​​രി​​ട്ടു ന​​ദി​​യി​​ലെ​​ത്തും. ഇ​​ക്കാ​​ര​​ണ​​ത്താ​​ൽ 1923-ൽ​​ത്ത​​ന്നെ ഇ​​വി​​ടെ നീ​​ന്ത​​ൽ നി​​രോ​​ധി​​ച്ചി​​രു​​ന്നു. 1990ൽ ​​അ​​ന്ന​​ത്തെ പ്ര​​സി​​ഡ​​ന്‍റ് ജാ​​ക് ഷി​​റാ​​ക് ന​​ദി ശു​​ചി​​യാ​​ക്കു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചെ​​ങ്കി​​ലും വി​​ജ​​യ​​ക​​ര​​മാ​​യി​​ല്ല. ഒ​​ളി​​ന്പി​​ക്സി​​നു മു​​ന്നോ​​ടി​​യാ​​യി 2015 മു​​ത​​ൽ ന​​ദി​​യെ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​നും അ​​ഴു​​ക്കു​​ചാ​​ൽ ന​​വീ​​ക​​ര​​ണ​​ത്തി​​നു​​മാ​​യി ഏ​​ക​​ദേ​​ശം 12000 കോ​​ടി രൂ​​പ​​യു​​ടെ പ​​ദ്ധ​​തി 2018-ൽ ​​തു​​ട​​ങ്ങി​​യി​​രു​​ന്നു. മാ​​ലി​​ന്യം ന​​ദി​​യി​​ലെ​​ത്തു​​ന്ന​​തു​​ത​​ട​​യാ​​നും ജ​​ലം ശു​​ദ്ധീ​​ക​​രി​​ക്കാ​​നു​​മാ​​യി കൂ​​റ്റ​​ൻ ഭൂ​​ഗ​​ർ​​ഭ ജ​​ല​​സം​​ഭ​​ര​​ണി​​യും പ​​ണി​​തി​​രു​​ന്നു.


Source link

Related Articles

Back to top button