ബൈജൂസിനെ പാപ്പർ കന്പനിയായി പ്രഖ്യാപിക്കാൻ ഉത്തരവ്
ബംഗളൂരു: എഡ്യൂടെക് കന്പനിയായ ബൈജൂസിനെ പാപ്പർ കന്പനിയായി പ്രഖ്യാപിക്കാൻ തീരുമാനം. ബംഗളൂരുവിലെ ദേശീയ കന്പനികാര്യ ട്രൈബ്യൂ ണലാണ് ബൈജൂസ് കന്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ ഉത്തരവിട്ടത്. ബൈജൂസിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കും പ്രത്യേക പ്രതിനിധിയായ പങ്കജ് ശ്രീവാസ്തവയെ കോടതി നിയമിച്ചു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നൽകിയ ഹർജിയിലാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ദേശീയ ടീമിന്റെ സ്പോണ്‍സർഷിപ് വകയിൽ ബൈജൂസ് 158 കോടി രൂപ തരാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഹർജി നൽകിയത്. ബൈജൂസിലെ നിക്ഷേപകരോടും ജീവനക്കാരോടും കിട്ടാനുള്ള പണത്തിന്റെ ക്ലെയിമുകൾ സമർപ്പിക്കാൻ ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്. അപ്പീൽ നൽകുമെന്ന് ബൈജൂസ് ദേശീയ കന്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരേ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ബൈജൂസ് കന്പനി. ബിസിസിഐയുമായി ഒത്തുതീർപ്പു ചർച്ചകൾ നടക്കുകയാണെന്നും കന്പനിക്കെതിരേയുള്ള നടപടി തടയുകയാണ് ലക്ഷ്യമെന്നും കന്പനി മേധാവി ബൈജൂ രവീന്ദ്രൻ അറിയിച്ചു.

Source link