Site icon onlinekeralanews.com

രംഗസ്വാമി അയഞ്ഞു,​പുതുച്ചേരിയിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി ഡി.എം.കെ- കോൺ. തർക്കം തീർക്കാൻ രാഹുൽ ഇടപെടുന്നു


പുതുച്ചേരി: ഏപ്രിൽ 9ന് തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിൽ എൻ.ഡി.എയിലെ തർക്കം പരിഹരിച്ചു. എന്നാൽ ‘ഇന്ത്യ’ മുന്നണിയിലെ തർക്കത്തിന് പരിഹാരമായില്ല. സ്വകാര്യ ഹോട്ടലിൽ നടന്ന ചർച്ചകളെത്തുടർന്ന്, 30 സീറ്റുകളിൽ 16 സീറ്റുകൾ എൻ.ആർ. കോൺഗ്രസ് പാർട്ടിക്കും 10 സീറ്റുകൾ ബി.ജെ.പിക്കുമായി അനുവദിച്ചു. അണ്ണാ ഡി.എം.കെയ്ക്കും പുതിയ പാർട്ടിയായ എൽ.ജെ.കെയ്ക്കുമായി രണ്ടു സീറ്റുകൾ വീതം അനുവദിച്ചു.അതേ സമയം ഡി.എം.കെ കോൺഗ്രസ് തർക്കത്തിന് പരിഹാരമായിട്ടില്ല. എല്ലാ മണ്ഡലത്തിലും സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് നിലപാടിലാണ് രണ്ടു പാർട്ടികളും. കോൺഗ്രസിനെക്കാൾ കൂടുതൽ സീറ്റുകൾ ‌ഡി.എം.കെ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇന്ന് രാഹുൽ ഗാന്ധി എം.കെ.സ്റ്റാലിനുമായി സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രദേശത്തെ കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.സഖ്യധർമ്മം പാലിക്കുന്നുവെന്ന് അണ്ണാ ഡി.എം.കെ


Source link

Exit mobile version