CINEMA

ധ്യാൻ ശ്രീനിവാസൻ ചിത്രം 'സൂപ്പർ സിന്ദഗി': പോസ്റ്റർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സൂപ്പർ സിന്ദഗി’: പോസ്റ്റർ പുറത്ത് | Super Zindagi new poster release

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘സൂപ്പർ സിന്ദഗി’: പോസ്റ്റർ പുറത്ത്

മനോരമ ലേഖിക

Published: July 17 , 2024 07:28 PM IST

1 minute Read

‘സൂപ്പർ സിന്ദഗി’ പോസ്റ്റർ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി വിന്റേഷ് സംവിധാനം ചെയ്യുന്ന ‘സൂപ്പർ സിന്ദഗി’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസനൊപ്പം മുകേഷ്, പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘സൂപ്പർ സിന്ദഗി’. 666 പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്നു നിർമിക്കുന്നു. 
വിന്റേഷും പ്രജിത്ത് രാജ് ഇകെആറും ചേർന്നാണു ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സംഭാഷണം: അഭിലാഷ് ശ്രീധരൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എൽദൊ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്: ലിജോ പോൾ. കണ്ണൂർ, മൈസൂർ, ബെംഗലൂരു എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തീകരിച്ച ‘സൂപ്പർ സിന്ദഗി’ റിലീസിനു തയ്യാറെടുക്കുകയാണ്. 

English Summary:
Super Zindagi new poster release

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mukesh mo-entertainment-common-malayalammovienews mo-entertainment-movie 6obhmgcjgqgi5ml99lbthod94d f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-dhyansreenivasan


Source link

Related Articles

Back to top button