കുടുംബസമേതം രംഭ, വിജയ്‍യുടെ വീട്ടിൽ; ചിത്രങ്ങൾ വൈറൽ

കുടുംബസമേതം രംഭ, വിജയ്‍യുടെ വീട്ടിൽ; ചിത്രങ്ങൾ വൈറൽ | Rambha Vijay

കുടുംബസമേതം രംഭ, വിജയ്‍യുടെ വീട്ടിൽ; ചിത്രങ്ങൾ വൈറൽ

മനോരമ ലേഖകൻ

Published: July 17 , 2024 03:53 PM IST

1 minute Read

രംഭയ്ക്കും കുടുംബത്തിനുമൊപ്പം വിജയ്

തന്റെ പ്രിയ നായകൻ വിജയ്‍യുടെ വീട്ടിൽ കുടുംബസമേതമെത്തി രംഭ. ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കളായ സാഷ, ലാവണ്യ, ഷിവിൻ എന്നിവരും രംഭയ്ക്കൊപ്പമുണ്ടായിരുന്നു.

വിജയ്‌യ്ക്കൊപ്പമുള്ള ചിത്രങ്ങൾ രംഭ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. ആരാധകരടക്കം നിരവധിപ്പേരാണ് രംഭയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തുന്നത്. ഈ സൂപ്പർഹിറ്റ് ജോഡി ഇനിയും ഒന്നിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

90-കളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും സ്‌ക്രീനിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരജോഡികളായിരുന്നു വിജയ്‌യും രംഭയും. ‘മിൻസാര കണ്ണ’, ‘നിനൈതെൻ വന്തൈ’, ‘എൻടെൻട്രും കാതൽ’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അവർ ജോഡികളായി എത്തി. നിരവധി ഹിറ്റ് ഗാനങ്ങളും ഇവരുടേതായി ഉണ്ട്.

English Summary:
Actress Rambha meets Thalapathy Vijay along with her family

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list 7nkdj0c83h2p25ur00fmiuk7vv mo-entertainment-movie-rambha


Source link
Exit mobile version