സൗന്ദര്യമുള്ള പുരുഷ നക്ഷത്രക്കാർ


സൗന്ദര്യമെന്നത് നമുക്ക് ഇഷ്ടപ്പെടുന്ന ഘടകം തന്നെയാണ്. ഇത് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും. നാം പലപ്പോഴും പുറംസൗന്ദര്യം മാത്രമാണ് കണക്കാക്കാറുളളതെങ്കിലും ആന്തരിക സൗന്ദര്യമെന്നതും പ്രധാനമാണ്. ജ്യോതിഷം നക്ഷത്രങ്ങളെക്കുറിച്ച് പല കാര്യങ്ങളും വെളിപ്പെടുത്തുന്നു. ഇതിൽ സൗന്ദര്യത്തെ കുറിച്ചുള്ള കാര്യങ്ങളും പെടുന്നു. ചില നക്ഷത്രജാതർ ജ്യോതിഷപ്രകാരം സൗന്ദര്യമുള്ളവരാണ്. ഇതിൽ സ്ത്രീ നക്ഷത്രങ്ങളും പുരുഷനക്ഷത്രങ്ങളും ഒരുപോലെയാണം എന്നില്ല. ചില പ്രത്യേക നക്ഷത്രങ്ങളിൽ ജനിയ്ക്കുന്ന സ്ത്രീകൾക്ക് സൗന്ദര്യമുണ്ടാകും.പൊതുസ്വഭാവംഎന്നു കരുതി മറ്റുള്ളവയിൽ ജനിയ്ക്കുന്നവർക്ക് സൗന്ദര്യമുണ്ടാകില്ലെന്നല്ല, ഇവർക്ക് ഈ പൊതുസ്വാഭവമുണ്ട്. ഇതിൽ മനസിന്റെ സൗന്ദര്യം കൂടി ഉൾപ്പെടുന്നു. ചില പ്രത്യേക പുരുഷനക്ഷത്രങ്ങളിൽ ജനിക്കുന്നവർക്കും സൗന്ദര്യമുണ്ടാകും. ഈ സൗന്ദര്യത്തിന്റെ കാര്യത്തിൽ മനസിന്റെ സൗന്ദര്യം കൂടി ഉൾപ്പെടുന്നു. 27 നക്ഷത്രക്കാരിൽ സൗന്ദര്യമുള്ള പുരുഷനക്ഷത്രം, നന്മയുള്ള പുരുഷ നക്ഷത്രക്കാരെക്കുറിച്ചറിയാം. ചില പ്രത്യേക നക്ഷത്രങ്ങളിൽ ജനിക്കുന്ന പുരുഷന്മാർക്ക് ജന്മനാ സൗന്ദര്യമുണ്ടാകുമെന്നതാണ് ജ്യോതിഷം പറയുന്നത്.ഇത്തരത്തിൽ ഏത് നക്ഷത്രത്തിൽ പെട്ടവരാണ് ഇവർ എന്നറിയാം.അശ്വതിഅശ്വതി ഇത്തരത്തിലെ പുരുഷന്മാരാണ്. മറ്റുളളവരെ നയിക്കാനും ഇവർക്ക് നിർദേശങ്ങൾ നൽകാനും കഴിയുന്നവരാണ് ഇവർ. ശാന്തസ്വഭാവികളെങ്കിലും ദേഷ്യം വന്നാൽ ഇവരെ പിടിച്ച് നിർത്താൻ സാധിയ്ക്കില്ല. ഇവർക്കെതിരെ മറ്റുള്ളവർ തിരിയുന്നത് ഇവർക്ക് ഭയമുണ്ടാക്കുന്ന ഒന്നാണ്. പൊതുവേ മനസിൽ നന്മയുള്ളവരാണ് ഈ നക്ഷത്രജാതർ. രൂപത്തിൽ മാത്രമല്ല, സ്വഭാവത്തിലും ഈ നന്മ ദൃശ്യമാകുന്നു. പൊതുവേ സൗന്ദര്യമുള്ള നക്ഷത്രക്കാരാണ് ഇവർ.രോഹിണിരോഹിണി നക്ഷത്രക്കാർ കുടുംബസ്‌നേഹമുള്ളവരാണ്. ഇവരെ ബഹുമാനിയ്ക്കുന്നവരെ തിരികെ ബഹുമാനിയ്ക്കാൻ ഇവർക്കറിയാം. ഇവർ കുട്ടികളെ സ്‌നേഹിയ്ക്കുന്നവരാണ്. പ്രശ്‌നപരിഹാരത്തിന് മിടുക്കരാണ് ഇവർ. ഇതിനാൽ ഇടനിലക്കാരായി നിൽക്കാൻ ഇവർക്ക് സാധിയ്ക്കുന്നു. തടസങ്ങളെ പൊരുതിത്തോൽപ്പിയ്ക്കുന്നവരാണ് ഈ നക്ഷത്രക്കാർ. ഇവർക്ക് ഉയർച്ചയുണ്ടാകും. ആരോഗ്യത്തിൽ ഇവർ ശ്രദ്ധിയ്ക്കണം. ഇവരും മനസിലും ശരീരത്തിലും സൗന്ദര്യമുള്ളവരാണ്.തിരുവാതിരതിരുവാതിരയാണ് ഈ നക്ഷത്രത്തിൽ പെടുന്ന അടുത്ത കൂട്ടർ. ഇവർ പെട്ടെന്ന് കാര്യങ്ങൾ ചെയ്ത് തീർക്കും. മറ്റുള്ളവരോട് സരസമായി ഇടപെടുന്ന ഇക്കൂട്ടർ ഇതിനാൽ തന്നെ മറ്റുള്ളവരുടെ ഇഷ്ടവും പിടിച്ച് പററും. ഇവർ മനസിനും ഇതുപോലെ ശരീരത്തിനും സൗന്ദര്യമുള്ള കൂട്ടർ തന്നെയാണ്. ഉള്ളിലെ ഭംഗി പുറത്തും കാണുന്ന പുരുഷനക്ഷത്ര ജാതരാണ് ഇവർ.വിശാഖംവിശാഖം നാളുകാരും സൗന്ദര്യമുള്ള പുരുഷനക്ഷത്രത്തിൽ പെടുന്നവരാണ്. ഇവർ നല്ല മനസിന് ഉടമകളാണ്. ജീവിതത്തിൽ പൊതുവേ ഭാഗ്യമുള്ള പുരുഷജാതകരാണ് ഇവർ. സമർത്ഥരായ ഇവർ ജീവിതത്തിൽ എത്താവുന്നിടത്തോളും ഉയരത്തിൽ എത്തും. മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനും ഇവർക്ക് സാധിയ്ക്കും. ഇതെല്ലാം ഇവരെ മറ്റുള്ളവരിലേക്ക് ആകർഷിയ്ക്കുന്ന ഘടകങ്ങൾ തന്നെയാണ്. പുറമേയ്ക്കും അകമേയും സൗന്ദര്യമുള്ള പുരുഷനാളുകാർ തന്നെയാണ് ഇവരും.സൗന്ദര്യംസൗന്ദര്യമെന്നത് പുറമേയുളളത് മാത്രമായി നിജപ്പെടരുത്. പുറമേയുള്ള സൗന്ദര്യത്തേക്കാൾ മനസിലെ സൗന്ദര്യമാണ് ഏറെ പ്രധാനപ്പെട്ടത്. പുറംമോടിയേക്കാൾ ആന്തരികസൗന്ദര്യത്തിന് വില കൽപ്പിയ്ക്കുന്നവരുണ്ട്, ഇതാണ് വേണ്ടതും. ഇതിന് നക്ഷത്രങ്ങളെ നോക്കേണ്ട കാര്യമില്ല. പുറമെയുള്ള സൗന്ദര്യം എപ്പോൾ വേണമെങ്കിലും ഇല്ലാതാക്കാം. എന്നാൽ നിങ്ങളുടെ ആന്തരിക സൗന്ദര്യം എക്കാലവും നിലനിൽക്കുന്നതാണ്.


Source link

Exit mobile version