ASTROLOGY

ഇന്നത്തെ നക്ഷത്രഫലം, ജൂലൈ 17, 2024


ചില കൂറുകാർക്ക് ഇന്ന് ചെലവുകൾ വർധിക്കുന്ന ദിവസമാണ്. ബിസിനസിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന അവസരങ്ങൾ പോലും കയ്യിൽ നിന്ന് വഴുതി പോകും. ചിലർക്ക് ഇന്ന് പുതിയ കാര്യങ്ങൾ ആരംഭിക്കാൻ അനുകൂലമായ ദിവസമല്ല. അതുപോലെ തന്നെ ചില കൂറുകാർക്ക് നിക്ഷേപം നടത്താനും ദിവസം യോജിച്ചതല്ല. ചിലർക്ക് തൊഴിൽ രംഗത്ത് മികച്ച ഫലമുണ്ടാകുമ്പോൾ ചിലർക്ക് വിപരീത ഫലങ്ങളായിരിക്കും. ഈ ദിവസം ഓരോ രാശിക്കാർക്കും എന്തൊക്കെ ഫലങ്ങളാണ് നൽകുക എന്നറിയാൻ വിശദമായി വായിക്കാം നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.​മേടം (അശ്വതി, ഭരണി, കാർത്തിക ¼)മേടം രാശിക്ക് ഇന്ന് സാമ്പത്തിക ചെലവ് വർധിക്കും. ആഡംബര കാര്യങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാനിടയുണ്ട്. എന്നാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെലവുകൾ ചുരുക്കാൻ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് ശത്രുക്കളുണ്ടാകാനിടയുണ്ട്. ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് അനുകൂലമായ വാർത്ത ലഭിക്കും. ആഗ്രഹിച്ച സ്ഥാപനത്തിൽ തന്നെ അഡ്മിഷൻ ലഭിക്കുന്നതാണ്. ഇന്ന് മാതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. അവശ്യ സമയത്ത് വൈദ്യ സഹായം തേടാൻ മടിക്കരുത്.​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)യുവാക്കളുടെ തൊഴിൽ സംബന്ധമായ ആശങ്കകൾ അവസാനിക്കുന്നതാണ്. ചില കുടുംബ കാര്യങ്ങൾ നിറവേറ്റാൻ പിതാവിന്റെ ഉപദേശം തേടേണ്ടി വരും. പാഴ്ചെലവുകൾ ഒഴിവാക്കണം. അശ്രദ്ധ നിങ്ങളെ വലിയ അപകടത്തിലേയ്ക്ക് എത്തിക്കാമെന്നതിനാൽ സൂക്ഷിക്കുക. ബന്ധുക്കളുമായി സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധ വേണം. ഇല്ലെങ്കിൽ ഇത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താം. സന്താനങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ഉണ്ടാകും.​​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട് മാതാവുമായി ചില ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബത്തിൽ പിരിമുറുക്കം ഉണ്ടാകാൻ ഇതും ഒരു കാരണമാകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും. പങ്കാളിക്കൊപ്പം യാത്രയോ ഷോപ്പിംഗോ ഉണ്ടാകും. പ്രണയ ജീവിതം മനോഹരമായി മുമ്പോട്ട് പോകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഇല്ലെങ്കിൽ ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി വഷളാക്കാൻ കാരണമാകും.​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)പൊതുപ്രവർത്തകർക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. രാഷ്ട്രീയ രംഗത്തുള്ളവർക്ക് സാമൂഹിക പ്രവർത്തനങ്ങൾക്ക് അവസരങ്ങളുണ്ടാകും. ഗൃഹത്തിൽ ശുഭകരമായ ചില ചടങ്ങുകൾ നടക്കാനിയയുണ്ട്. അതിനാൽ അതിഥി സന്ദർശനവും ഉണ്ടാകും. അധ്യാപകരുടെ പിന്തുണയോടെ വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ കൈവരിക്കാനാകും. ബിസിനസിൽ പൂർണ്ണ ശ്രദ്ധ നൽകയില്ലെങ്കിൽ ലാഭ സാഹചര്യങ്ങൾ കയ്യിൽ നിന്ന് വഴുതി പോകാം. നിക്ഷേപങ്ങൾ നടത്താൻ ഇന്ന് അനുകൂലമായ ദിവസമല്ല.​​​ചിങ്ങം (മകം, പൂരം, ഉത്രം ¼)ചിങ്ങം രാശിക്കാർക്ക് വളരെയധികം കഠിനാധ്വാനം വേണ്ടിവരുന്ന ദിവസമാണ്. എങ്കിൽ മാത്രമേ നേട്ടങ്ങളുണ്ടാകൂ. ജോലിക്കാർക്ക് നിങ്ങളുടെ തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ വേണം. ജോലി സ്ഥലത്തുള്ള എതിരാളികൾ നിങ്ങളെ വീക്ഷിക്കുകയും നിങ്ങൾക്കെതിരെ ഗൂഡാലോചന നടത്തുകയും ചെയ്തേക്കാം. ഇന്ന് അപ്രതീക്ഷിതമായി ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷം വർധിപ്പിക്കും. ഇരുവരും പഴയകാല ഓർമ്മകൾ പങ്കുവെക്കുകയും ചെയ്യും. കുട്ടിയുടെ ആരോഗ്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം.​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ബിസിനസ് മെച്ചപ്പെടുതുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യേണ്ടി വരും. ഇത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. മുടങ്ങിക്കിടന്ന ചില ജോലികൾ ഒരു മുതിർന്ന വ്യക്തിയുടെ സഹായത്തോടെ പൂർത്തിയാക്കാൻ സാധിക്കും. വ്യാപാര മേഖലയിൽ ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ ബിസിനസിൽ നിങ്ങൾക്ക് ഗുണം ചെയ്യും.​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)തുലാം രാശിക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ഏതെങ്കിലും വസ്തുവിൽ നിക്ഷേപിക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് അതിന് ഗുണകരമായ ദിവസമാണ്. സന്താനങ്ങളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. എന്നാൽ നിങ്ങളുടെ പങ്കാളിയുമായി ചില വിഷയങ്ങളിൽ തർക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. വൈകുന്നേരം കുടുംബത്തിലെ ഇളംതലമുറക്കാരുമായി സമയം ചെലവിടുന്നത് സന്തോഷം നൽകും.​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)അലസത ഉപേക്ഷിച്ച് ബിസിനസിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട ദിവസമാണ്. എങ്കിൽ മാത്രമേ ഭാവിയിൽ പ്രയോജനം ലഭിക്കൂ. ജോലിയിലെ പ്രശ്നങ്ങൾ മുതിർന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ തീർക്കാൻ കഴിയും. കോടതിയുടെ പരിഗണനയുള്ള കേസ് അവസാനിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ പുരോഗതി തെളിയിക്കാൻ മുതിർന്ന ആളുകളുടെ സഹായം ആവശ്യമായി വരും. വാഹനം ഓടിക്കുന്നവർ ഇന്ന് ജാഗ്രത പുലർത്തേണ്ടതാണ്.​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)പിതാവിന്റെ ഇടപെടലിലൂടെ കുടുംബത്തിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. ബിസിനസിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. സന്താനങ്ങളുടെ ഭാവിക്കായി ചില നിക്ഷേപങ്ങൾ നടത്താനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജനങ്ങളിൽ ഇന്ന് പിന്തുണ ഉണ്ടാകും. ജോലിക്കാർക്ക് നേട്ടമുണ്ടാകും. സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യതയുണ്ട്.​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)നിങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ ചില പദ്ധതികൾ ആവിഷ്കരിക്കാനിടയുണ്ട്. ഇതിനായി പരിചയസമ്പന്നരായ ആളുകളുടെ സഹായം തേടും. പുതിയ കാര്യങ്ങൾ ആരംഭിക്കാൻ സമയം നല്ലതല്ല. വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. മരുമക്കളിൽ നിന്ന് സന്തോഷം ലഭിക്കും. സാമ്പത്തികമായി നല്ല ദിവസമാണ്, എന്നാൽ ആരോഗ്യം ക്ഷയിക്കാതെ നോക്കണം.​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുംഭക്കൂറുകാർക്ക് ഇന്ന് അത്ര ശുഭകരമായ ദിവസമല്ല. ജോലിസ്ഥലത്ത് പല പ്രതികൂല സാഹചര്യങ്ങളും തടസ്സങ്ങളും നിലനിൽക്കാം. പിതാവിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ ശ്രദ്ധ വേണം. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ഇത് മാനസിക പിരിമുറുക്കം വർധിപ്പിക്കും. ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രദ്ധിക്കുക.​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ചില ഉന്നത വ്യക്തികളുടെ മാർഗ്ഗനിർദ്ദേശങ്ങളും അനുഭവങ്ങളും വിദ്യാർത്ഥികളെ വളരെയധികം സഹായിക്കും. ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകൾ ഗുണം ചെയ്യും. വീട്ടാവശ്യത്തിന് ചില വസ്തുക്കൾ വാങ്ങും. സാമ്പത്തിക സ്ഥിതി മനസ്സിൽ വെച്ച് ചെലവുകൾ നടത്തുക. നിക്ഷേപങ്ങൾ നടത്താൻ ഇന്ന് നല്ല ദിവസമാണ്. പങ്കാളിയുടെ നിർദ്ദേശങ്ങൾ കുടുംബ ബിസിനസിന് സഹായകരമാകും.


Source link

Related Articles

Back to top button