WORLD
അറുപതിലേറെ പലസ്തീനികൾ കൊല്ലപ്പെട്ടു

ഗാസാ സിറ്റി: തെക്കൻ, മധ്യ ഗാസയിൽ ഇസ്രേലി സേനയുടെ വ്യോമാക്രമണത്തിൽ അറുപതിലേറെ പലസ്തീനികൾ കൊല്ലപ്പെട്ടു. തിങ്കളാഴ്ച അർധരാത്രിയും ഇന്നലെ രാവിലെയുമായിരുന്നു ആക്രമണം. സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ പ്രഖ്യാപിച്ച സ്ഥലത്തും ആക്രമണമുണ്ടായി. ഇസ്ലാമിക് ജിഹാദിന്റെ നാവികസേന യൂണിറ്റ് കമാൻഡറെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വ്യക്തമാക്കി.
Source link