മികച്ച തൊഴിൽദാതാക്കളിൽ അലയൻസ് സർവീസസ് ഇന്ത്യയും

തിരുവനന്തപുരം: ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന അലയൻസ് സർവീസസ് ഇന്ത്യയെ രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ ദാതാക്കളിലൊന്നായി ആഗോള ഗവേഷണ സ്ഥാപനമായ എവറസ്റ്റ് ഗ്രൂപ്പ് നടത്തിയ പഠനത്തിൽ രേഖപ്പെടുത്തി. ലോകമെന്പാടുമുള്ള ഉന്നത ബിസിനസ് സർവീസസ് (ജിബിഎസ്) സ്ഥാപനങ്ങൾക്കിടയിൽ നടത്തിയ പഠനത്തിലാണ് രാജ്യത്തെ ’ടോപ്പ് ജിബിഎസ് എംപ്ലോയേഴ്സ് 2024’ കളിൽ ഒന്നായി അലയൻസ് സർവീസസ് ഇന്ത്യയെ തെരഞ്ഞെടുത്തത്. ടെക്നോപാർക്കിന് പുറമേ മുംബൈ, പൂനെ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്ന അലയൻസ് സർവീസസിന്റെ ഭാഗമായ അലയൻസ് സർവീസസ് ഇന്ത്യക്ക് രാജ്യത്തൊട്ടാകെ 4,000 ത്തിലധികം ജീവനക്കാരുണ്ട്. അലയൻസ് സർവീസസ് ഇന്ത്യയിലെ തൊഴിലന്തരീക്ഷവും ജീവനക്കാർക്ക് ലഭിക്കുന്ന നഷ്ടപരിഹാരവും ആനുകൂല്യങ്ങളും, തൊഴിൽ വികസനം എന്നിവയുൾപ്പെടെ നിരവധി തലങ്ങളിലുള്ള തൊഴിലുടമയുടെ സമീപനം പഠന വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.

Source link