ചങ്ങനാശേരി ഓക്സിജൻ ഡിജിറ്റൽ ഷോറൂമിന്റെ വെഞ്ചരിപ്പും ആശീര്‍വാദകർമവും നടത്തി

കോട്ടയം: ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പിന്റെ ചങ്ങനാശേരിയിലെ പുതിയ ഷോറൂമിന്റെ വെഞ്ചരിപ്പും ആശീര്‍വാദവും ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വഹിച്ചു. പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന് കരികൊമ്പില്‍, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ്, വൈസ് പ്രസിഡന്റുമാരായ ജിബിന്‍ കെ. തോമസ്, പ്രവീണ്‍ പ്രകാശ്, സുനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ദക്ഷിണേന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇലക്ട്രോണിക്സ്, ഹോം അപ്ലൈയന്സസ് റീട്ടെയ്ല്‍ ചെയിനായ ഓക്സിജന്‍ ഗ്രൂപ്പ് ഈ സാമ്പത്തിക വര്‍ഷത്തില്‍ പത്തു ഷോറൂമുകളാണ് ആരംഭിക്കുന്നത്. ചങ്ങനാശേരിയിലാരംഭിച്ച ഷോറൂമില്‍ എല്ലാ ദേശീയ അന്തര്‍ദേശീയ ഇലക്ട്രോണിക് ഗൃഹോപകരണങ്ങളുടെ വമ്പിച്ച ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഓക്സിജന്റെ 40-ാമത് ഷോറൂമാണ് ചങ്ങനാശേരിയില്‍ ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ടെലിവിഷനുകള്‍, എയര്‍ കണ്ടീഷനറുകള്‍, റെഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ കിച്ചന് അപ്ലയന്‍സസ്, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്, ആക്സസറീസുകള്‍ എന്നിവയ്ക്ക് വമ്പിച്ച വിലക്കുറവും ഓഫറുകളും ലോണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി. വില്പനാനന്തര സേവനങ്ങള്‍ക്കായി ഓക്സിജന്‍ ഷോറൂമിനോടനുബന്ധിച്ച് ഓക്സിജന്‍ കെയറും സജ്ജമാണ്.

Source link