'നിങ്ങൾ അപമാനിച്ചത് ഒരു മനുഷ്യനെ, പരസ്യമായി മാപ്പു പറയണം': എം.എ നിഷാദ്
‘നിങ്ങൾ അപമാനിച്ചത് ഒരു മനുഷ്യനെ, പരസ്യമായി മാപ്പു പറയണം’: എം.എ നിഷാദ് | MA Nishad supports Asif Ali |
‘നിങ്ങൾ അപമാനിച്ചത് ഒരു മനുഷ്യനെ, പരസ്യമായി മാപ്പു പറയണം’: എം.എ നിഷാദ്
മനോരമ ലേഖിക
Published: July 16 , 2024 02:47 PM IST
Updated: July 16, 2024 02:54 PM IST
1 minute Read
എം.എ.നിഷാദ്, ആസിഫ് അലി (Photo: Facebook)
ആസിഫ് അലിയെ അപമാനിച്ച രമേഷ് നാരായണൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും തിരക്കഥാകൃത്തുമായ എം.എ നിഷാദ്. ഈ പ്രവർത്തിയിലൂടെ താനൊരു ചെറിയ മനസിന്റെ ഉടമയാണെന്ന് അദ്ദേഹം തെളിയിച്ചെന്നും എം.എ നിഷാദ് അഭിപ്രായപ്പെട്ടു. ‘ആസിഫിനൊപ്പം’ എന്ന മുഖവുരയോടെ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് എം.എ നിഷാദ് തന്റെ നിലപാട് വ്യക്തമാക്കിയത്.
എം.എ നിഷാദിന്റെ കുറിപ്പിന്റെ പൂർണരൂപം:
ആസിഫിനൊപ്പം.
രമേഷ് നാരായണൻ, താങ്കൾ, അപമാനിച്ചത് ഒരു മനുഷ്യനെയാണ്… കലാകാരൻ എന്ന പ്രിവിലേജിനപ്പുറം ആസിഫ് എന്ന വ്യക്തിയെ അപമാനിച്ച രമേഷ് നാരായണൻ പരസ്യമായി മാപ്പ് പറയണം.
ഇത്തരം വൃത്തികെട്ട മനസ്സും പേറി നടക്കുന്ന രമേഷ് നാരായണന്റെ സംഗീതം അപശ്രുതിയാൽ അരോചകമായിരിക്കുന്നു.
രമേഷ് നാരായണൻ സംഗീതത്തിന്റെ അവസാന വാക്കാണോ ? അയാളുടെ ഈ പ്രവർത്തി താനൊരു ചെറിയ മനസ്സിന്റെ ഉടമയാണെന്ന് മാലോകരുടെ മുന്നിൽ വൃത്തിയായി അറിയിച്ചിരിക്കുന്നു.
ഒരു പ്രത്യേക മാനസ്സികാവസ്ഥയാണത്. ചികിത്സ വേണം. ഇത്തരം ചിന്തകളുമായി നടക്കുന്ന കുറേ പേർ കലാകാരന്മാരുടെ ഇടയിലുണ്ട്.
പ്രത്യേകിച്ച് സിനിമാരംഗത്ത്. അകറ്റി നിർത്തപ്പെടേണ്ടവരാണ് ഈ കൂട്ടർ…
രമേഷ് നാരായണൻ അപമാനിച്ചത് ആസിഫലിയേ മാത്രമല്ല…നമ്മൾ ഓരോരുത്തരേയുമാണ്. രമേഷ് നാരായണൻ പൊതുസമൂഹത്തോട് മാപ്പ് പറയുക തന്നെ വേണം.
എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിലാണ് വിവാദ സംഭവം അരങ്ങേറിയത്. രമേശ് നാരായണന് ഉപഹാരം നൽകാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്.
English Summary:
MA Nishad demands public apology from Ramesh Narayanan for insulting Asif Ali at the Manoradham trailer launch
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-literature-authors-mtvasudevannair 63icdd6n72iksh2idh3h9cln2v mo-entertainment-movie-asifali mo-entertainment-music-ramesh-narayan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-viralvideo
Source link