‘ക്യാമറകൾക്കു മുന്നിൽ അപമാനിതൻ ആവുക വല്ലാത്തൊരു അവസ്ഥ’

‘ക്യാമറകൾക്കു മുന്നിൽ അപമാനിതൻ ആവുക വല്ലാത്തൊരു അവസ്ഥ’ | Ramesh Narayan, Asif Ali
‘ക്യാമറകൾക്കു മുന്നിൽ അപമാനിതൻ ആവുക വല്ലാത്തൊരു അവസ്ഥ’
മനോരമ ലേഖിക
Published: July 16 , 2024 03:20 PM IST
Updated: July 16, 2024 04:01 PM IST
1 minute Read
സമകാലീന നടന്മാരിൽ ഏറ്റവും മാന്യനും മാന്യമായി പെരുമാറുന്നയാളുമാണ് ആസിഫ് അലിയെന്ന് നടന്‍ നിതിൻ സൈനു. പൊതുചടങ്ങിൽ ക്യാമറകൾക്കു മുന്നിൽ അപമാനിതൻ ആവുക എന്നത് വല്ലാത്തൊരു അവസ്ഥ ആണെന്നും നിതിൻ സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
അഭിനേതാവ് നിതിൻ സൈനുവിന്റെ വാക്കുകൾ ഇങ്ങനെ:
‘‘പുതുതലമുറയിലുള്ള എല്ലാ നടൻമാരെക്കാളും എറ്റവും മാന്യതയുള്ളതും, മാന്യമായി പെരുമാറുന്നതും, എനിക്ക് നേരിട്ട് അറിയാവുന്ന വ്യക്തിയുമാണ് ആസിഫ് അലി. ഒരു പൊതുചടങ്ങിൽ ക്യാമറകൾക്കു മുന്നിൽ അപമാനിതൻ ആവുക എന്നത് വല്ലാത്തൊരു അവസ്ഥ ആണ്. ഇന്നലെ ‘മനോരഥങ്ങൾ’ ഓഡിയോ ലോഞ്ചിൽ ആസിഫ് അലിയോടുള്ള രമേശ് നാരായണന്റെ പെരുമാറ്റം അംഗീകരിക്കാൻ ആകുന്ന ഒന്നല്ല. കലാകരന്മാർ സമൂഹത്തിന്റെ പ്രതിബിംബമാണ്, പ്രതിചലനമാണ് എന്നൊക്കെ സാഹിത്യത്തിൽ ഉജാല മുക്കി വെളുപ്പിക്കുന്നത് ഇവരുടെയൊക്കെ വെറും നിലനിൽപ്പിനു വേണ്ടി മാത്രമാണ്.
ചിലപ്പോൾ അകത്തു കിടക്കുന്ന ഫ്രോഡുകൾ ഇങ്ങു എടുത്ത് ചാടും, രമേശിന് അവാർഡ് നൽകാൻ ചെന്ന ആസിഫിനെ ഹസ്തദാനം പോലും ചെയ്യാതെ മാറ്റിനിർത്തി, സീനിയർ സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അവാർഡ് കൈപ്പറ്റുക ആയിരുന്നു. തെറ്റിദ്ധാരണ ഉണ്ടായി എന്നൊക്കെ പറഞ്ഞു സംഭവം ഒതുക്കാൻ ആണ് സാധ്യത. പക്ഷേ, ഇന്നും പല സീനിയർ കലാകാരന്മാരുടെയും മോശമായ രീതികൾ ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് വാസ്തവം. 2025 ആകാൻ പോകുന്നു. ഇപ്പോഴും ഇങ്ങനെയൊക്കെ അയിത്തം കണികുന്ന മാടമ്പി വിഭൂഷണന്മാര്‍ ഇവിടെ ഉണ്ട്.’’
എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങിൽ ആണ് സംഭവം. രമേശ് നാരായണന് പുരസ്‌കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
വിഡിയോ പുറത്തുവന്നതിനു പിന്നാലെ രൂക്ഷ വിമർശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. മോശം പെരുമാറ്റമാണ് രമേശ് നാരായണിൽനിന്ന് ഉണ്ടായതെന്നും മാപ്പ് പറയണെന്നുമാണ് ആളുകൾ പ്രതികരിക്കുന്നത്.
English Summary:
Many people have come to support Asif Ali on the Asif Ali-Ramesh Narayanan issue.
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-asifali mo-entertainment-music-ramesh-narayan 5rvo4od0avhd76qp18ejnu7utm f3uk329jlig71d4nk9o6qq7b4-list
Source link