ട്രംപിനായി ഇലോൺ മസ്ക് എല്ലാമാസവും നാലര കോടി ഡോളര്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് മസ്ക്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ജെ. ട്രംപിനായി പ്രമുഖ ടെക് വ്യവസായിയും ടെസ്‍ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക് എല്ലാ മാസവും നാലര കോടി ഡോളര്‍ (45 മില്യൺ ഡോളർ) വീതം നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം വധശ്രമത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ട്രംപിന് പിന്തുണ അറിയിച്ച് മസ്‌ക് രംഗത്തെത്തിയിരുന്നു. അമേരിക്ക പി.എ.സി. എന്ന രാഷ്ട്രീയ സംഘടന മുഖേനെയാണ് മസ്‌ക് ട്രംപിന് പണം നല്‍കുക. തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സ്വിങ് സ്‌റ്റേറ്റുകളിലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, നേരത്തേയുള്ള വോട്ടിങ്, തപാല്‍ വോട്ടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംഘടനയാണ് അമേരിക്ക പി.എ.സി. തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെയാണ് അമേരിക്ക പി.എ.സി. പിന്തുണയ്ക്കുന്നത്.
Source link