CINEMA

സെറ്റിലെ മഞ്ജു പിള്ളയുടെ അവസാന ദിവസം; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷൻ ആഘോഷം

സെറ്റിലെ മഞ്ജു പിള്ളയുടെ അവസാന ദിവസം; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷൻ ആഘോഷം | Manju Pillai, Dileep’s set

സെറ്റിലെ മഞ്ജു പിള്ളയുടെ അവസാന ദിവസം; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷൻ ആഘോഷം

മനോരമ ലേഖിക

Published: July 16 , 2024 12:18 PM IST

1 minute Read

ദിലീപിനെ നായകനാക്കി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം രണ്ട് മാസം പിന്നിട്ടു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന സിനിമ അതിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ ആഘോഷമാക്കി അണിയറ പ്രവർത്തകരെത്തി. ചിത്രത്തിന്റെ  ആകെയുള്ള ഷൂട്ടിങ് ഷെഡ്യുളുകൾ 85 ദിവസങ്ങളാണ്. 62-മത്തെ ദിനത്തിൽ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന മഞ്ജുപിള്ളയുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. ഈ ഒരു സന്തോഷം കേക്ക് മുറിച്ച് ലൊക്കേഷനിൽ ആഘോഷിച്ചു. ചിത്രത്തിന്റ തുടർന്നുള്ള ഷൂട്ടിങ് പുരോഗമിക്കുകയാണ്.
ദിലീപിന്റെ 150-മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30-മത്തെ നിർമാണ ചിത്രവുമാണിത് .ലിസ്റ്റിൻ സ്റ്റീഫൻ-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രവും. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച  ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടൈനറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ  ദേവ്. ഛായാഗ്രഹണം രൺദീവ.

സിദ്ദീഖ്,ബിന്ദു പണിക്കർ,മഞ്ജു പിള്ള,ധ്യാൻ ശ്രീനിവാസൻ,ജോണി ആന്റണി,ജോസ് കുട്ടി, എന്നീ പ്രമുഖ താരങ്ങളെ കൂടാതെ  നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. 
ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ  ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവും. ചിത്രത്തിന്റെ  എഡിറ്റർ സാഗർ ദാസ്.

കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്.  പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം  സമീറ സനീഷ്. മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ.  പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. വിതരണം മാജിക് ഫ്രെയിംസ്. എറണാകുളവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.

English Summary:
Manju Pillai’s last day on set ; Dileep film location celebration

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-dileep f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-manjupillai 46gtjrochb4sdkto614vcv8m4d


Source link

Related Articles

Back to top button