സ്റ്റേഡിയത്തിൽ ബ്രസീലിയൻ ഗോൾ കീപ്പറെ വെടിവച്ച് പൊലീസ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബ്രസീലിയ: ബ്രസീലിയൻ ലീഗ് രണ്ടാം ഡിവിഷനിലെ 12-ാം റൗണ്ട് മത്സരത്തിന്റെ ഫൈനൽ വിസിലിന് ശേഷം ബ്രസീലിയൻ കളിക്കാരനെ വെടിവെച്ച് പൊലീസ്. ഗ്രെമിയോ അനാപൊളിസ് – സെൻട്രോ എഷ്ത് എന്നീ ടീമുകൾ തമ്മിലായിരുന്നു മത്സരം. മത്സരശേഷമുണ്ടായ തർക്കത്തിനിടെ ഗ്രെമിയോ അനാപൊളിസ് ഗോൾ കീപ്പറുടെ കാലിൽ പൊലീസ് ഉദ്യോഗസ്ഥൻ പൊടുന്നനെ വെടിവെക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മത്സരശേഷം സംഘർഷം ഉണ്ടാക്കുന്നതും പൊലീസുമായി കളിക്കാർ വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ ഉണ്ട്. ഇതിന് പിന്നാലെ പൊലീസ് കളിക്കാരന്റെ കാലിൽ വെടിവയ്ക്കുകയായിരുന്നു. വേദന സഹിക്കാൻ കഴിയാതെ താരം മെെതാനത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. മത്സരം 1-2 ന് സെൻട്രോ എഷ്ത് വിജയിച്ചിരുന്നു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രെമിയോ അനാപൊളിസ് ക്ലബ് അറിയിച്ചിട്ടുണ്ട്.
This close up video of the police officer shooting the youth goalkeeper in the leg is particularly disturbing pic.twitter.com/Z3Gm1KYtq4 https://t.co/JlE2oRGkMO
— Football Report (@FootballReprt) July 11, 2024