പൊതുവേദിയിൽ ആസിഫ് അലിയെ അപമാനിച്ച് രമേശ് നാരായണൻ: വിഡിയോ

പൊതുവേദിയിൽ ആസിഫ് അലിയെ അപമാനിച്ച് രമേശ് നാരായണൻ: വിഡിയോ | Asif Ali Ramesh Narayanan

പൊതുവേദിയിൽ ആസിഫ് അലിയെ അപമാനിച്ച് രമേശ് നാരായണൻ: വിഡിയോ

മനോരമ ലേഖകൻ

Published: July 16 , 2024 02:27 PM IST

1 minute Read

ആസിഫ് അലിയും രമേശ് നാരായണനും

എം.ടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽനടൻ ആസിഫ് അലിയെ അപമാനിച്ച് സംഗീത സംവിധായകൻ രമേശ് നാരായണൻ. ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട പുരസ്‌കാര ദാന ചടങ്ങിൽ ആണ് സംഭവം. രമേശ് നാരായണന് പുരസ്‌കാരം നല്കാൻ ആസിഫ് അലിയെ ക്ഷണിച്ചപ്പോൾ ആസിഫ് അലിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയും സംവിധായകൻ ജയരാജിനെ വിളിച്ചു വരുത്തി അദ്ദേഹത്തിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.

ആസിഫ് അലി നൽകിയ ഫലകം രമേശ് നാരായണൻ ജയരാജിന്റെ കയ്യിൽ കൊടുത്ത ശേഷം അദ്ദേഹത്തിൽ നിന്ന് വീണ്ടും സ്വീകരിക്കുകയാണ് ഉണ്ടായത്. ആസിഫ് അലി പുരസ്‌കാരം നൽകാൻ എത്തിയപ്പോൾ തന്നെ അതൃപ്തി പ്രകടമാക്കിയ രമേശ് നാരായണൻ പിന്നീടാണ് താരത്തെ അപമാനിക്കും വിധം പെരുമാറിയത്.

ട്രെയിലർ ലോഞ്ചിനെത്തിയ മുഴുവൻ അതിഥികളും നോക്കിനിൽക്കെയായിരുന്നു രമേശ് നാരായണന്റെ ഇൗ പെരുമാറ്റം. സംഗീത സംവിധായകന്റെ ഇൗ പ്രവർത്തി വലിയ വിമർശനമാണ് വരുത്തി വയ്ക്കുന്നത്.

English Summary:
Ramesh Narayan faces backlash for refusing an award from Asif Ali at the ‘Manorathangal’ trailer launch: See Details

7rmhshc601rd4u1rlqhkve1umi-list 2kult8gfam0gmf4egmrltblc9f mo-entertainment-common-malayalammovienews mo-entertainment-movie-asifali mo-entertainment-music-ramesh-narayan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version