തലസ്ഥാന മെഡിക്കൽ കോളേജിൽ രോ​ഗി​ ​42 മണി​ക്കൂർ ലി​ഫ്റ്റി​ൽ​ ​കു​ടു​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ന​ടു​വേ​ദ​ന​യ്ക്ക് ​ചി​കി​ത്സ​യ്ക്കെ​ത്തി​യ​ ​എം.​എ​ൽ.​എ​ ​ഹോ​സ്റ്റ​ലി​ലെ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ആ​ളും​ ​വെ​ളി​ച്ച​വു​മി​ല്ലാ​തെ​ ​ലി​ഫ്റ്റി​ൽ​ ​കു​ടു​ങ്ങി​ക്കി​ട​ന്ന​ത് ​42 മണി​ക്കൂർ. ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​നു​ ​സ​മീ​പ​മു​ള്ള​ ​കൊ​ച്ചു​ള്ളൂ​രി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ര​വീ​ന്ദ്ര​ൻ​ ​നാ​യ​രാ​ണ് ​(59​)​ അ​ധി​കൃ​ത​രു​ടെ​ ​മാ​പ്പ​ർ​ഹി​ക്കാ​ത്ത​ ​അ​നാ​സ്ഥ​യ്ക്ക് ​ഇ​ര​യാ​യ​ത്.​ ​പ്രാ​ണ​ൻ​ ​ന​ഷ്ട​പ്പെ​ടാ​തെ​ ​തി​രി​കെ​യെ​ത്തി​യ​ ​ര​വീ​ന്ദ്ര​ൻ​ ​സി.​പി.​ഐ​ ​തി​രു​മ​ല​ ​മു​ൻ​ ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​സെ​ക്ര​ട്ട​റി​യും​ ​തി​രു​മ​ല​ ​അ​ര​യ​ല്ലൂ​ർ​ ​സ്വ​ദേ​ശി​യു​മാ​ണ്.
ലി​ഫ്റ്റി​ലെ​ ​ഫോ​ണും​ ​അ​ലാ​റ​വും​ ​പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും​ ​ര​വീ​ന്ദ്ര​ന്റെ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ ലി​ഫ്റ്റി​ൽ​ ​വീ​ണു​പൊ​ട്ടി​യ​തും​ ​പു​റം​ലോ​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ടാ​നു​ള്ള​ ​എ​ല്ലാ​ ​സാ​ദ്ധ്യ​ത​യും​ ​ഇ​ല്ലാ​താ​ക്കി.ര​വീ​ന്ദ്ര​നെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​കാ​ട്ടി​ ​വീ​ട്ടു​കാ​ർ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​യാ​ണ് ​ലി​ഫ്റ്റി​ൽ​ ​കു​ടു​ങ്ങി​യ​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ലി​ഫ്റ്റ് ​പാ​തി​യി​ൽ​ ​നി​ൽ​ക്കു​ന്ന​തു​ ​ക​ണ്ട​ ​ഒ​രാ​ൾ​ ​സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ​ ​വി​വ​രം​ ​അ​റി​യി​ച്ച​താ​ണ് ​ര​ക്ഷ​യാ​യ​ത്.​ ​ജീ​വ​ന​ക്കാ​രെ​ത്തി​ ​ലി​ഫ്റ്റ് ​തു​റ​ന്ന​പ്പോ​ൾ​ ​അ​ർ​ദ്ധ​ബോ​ധാ​വ​സ്ഥ​യി​ൽ​ ​മ​ല​മൂ​ത്ര​ ​വി​സ​ർ​ജ​നം​ ​ചെ​യ്ത​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ര​വീ​ന്ദ്ര​ൻ.​ ​സം​ഭ​വ​ത്തി​ന്റെ​ ​തീ​വ്ര​ത​ ​ബോ​ദ്ധ്യ​മാ​യ​തോ​ടെ​ ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​ ​ന​ൽ​കി​ ​ഡീ​ല​ക്സ് ​പേ​വാ​ർ​ഡി​ലെ​ ​വി.​ഐ.​പി​ ​മു​റി​യാ​യ​ 502​ലേ​ക്ക് ​മാ​റ്റി.​ ​ബി.​പി​ ​സാ​ധാ​ര​ണ​ ​നി​ല​യി​ലാ​യെ​ന്നും​ ​ആ​രോ​ഗ്യ​നി​ല​ ​തൃ​പ്തി​ക​ര​മാ​ണെ​ന്നും​ ​ഡോക്ട​ർ​മാ​ർ​ ​അ​റി​യി​ച്ചു.
ലി​ഫ്റ്റ് ​ഓ​പ്പ​റേ​റ്റ​ർ​മാ​രാ​യ​ ​മു​രു​ക​ൻ,​ ​ആ​ദ​ർ​ശ്,​ ​ഡ്യൂ​ട്ടി​ ​സാ​ർ​ജ​ന്റ് ​റെ​ജി​ ​എ​ന്നി​വ​രെ​ ​അ​ന്വേ​ഷ​ണ​ ​വി​ധേ​യ​മാ​യി​ ​സ​സ്‌​പെ​ൻ​ഡ് ​ചെ​യ്തു.​ ​മു​രു​ക​ൻ​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​ര​നാ​ണ്.

ഭാര്യ മെഡി​ക്കൽ കോളേജ് ജീവനക്കാരി

ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ ഭാര്യ ശ്രീലേഖയ്ക്കൊപ്പം രാവിലെ 10ന് ആശുപത്രിയിലെത്തി. ഭാര്യ ജോലിക്കു കയറി. രവീന്ദ്രൻ ഒ.പി ബ്ലോക്കിൽ നിന്ന് ലിഫ്റ്റിൽ ഒന്നാം നിലയിലെത്തി ഓർത്തോ ഒ.പിയിൽ ഡോക്ടറെ കണ്ടു. രക്തപരിശോധനാറിപ്പോർട്ട് എടുക്കാൻ മറന്നതിനാൽ ഡോക്ടറോട് പറഞ്ഞശേഷം രവീന്ദ്രൻ കൊച്ചുള്ളൂരിലെ വീട്ടിലേക്കു പോയി. 12ഓടെ തിരികെ ഒ.പി ബ്ലോക്കിൽ നിന്നു 11-ാം നമ്പർ ലിഫ്റ്റിൽ കയറി. ഒന്നാം നമ്പർ അമർത്തി. മുകളിലേക്ക് ഉയർന്ന ലിഫ്റ്റ് ഒച്ചയോടെ വിറച്ച് താഴേക്കു പതിച്ചു. രവീന്ദ്രന്റെ കൈയിലിരുന്ന ഫോൺ താഴെവീണു പൊട്ടി. ലിഫ്റ്റിനുള്ളിലെ അലാറം സ്വിച്ച് നിരന്തരം അമർത്തിയെങ്കിലും ഫലമുണ്ടായില്ല.

നിലത്തുവീണ ഫോൺ ഏറെ നേരം പണിപ്പെട്ട് ഓണാക്കി അടിയന്തരസഹായത്തിനായി ലിഫ്റ്റിൽ എഴുതിരുന്ന നമ്പരിൽ നാലുവട്ടം വിളിച്ചെങ്കിലും എടുത്തില്ല. അതിനിടെ ഫോണും ഓഫായി. കടുത്തചൂടും ഭീതിയും കാരണം മണിക്കൂറുകൾ തള്ളിനീക്കി. ഇതിനിടെ മലമൂത്ര വിസർജ്ജനം ഉൾപ്പെടെ ലിഫ്റ്റിനുള്ളിലായി. ദാഹനീരിനായി വിതുമ്പിയ രവീന്ദ്രൻ തളർന്നുവീണു. പിന്നൊന്നും വ്യക്തമായി ഓർമ്മയില്ല.

”ലിഫ്റ്റിൽ പലവട്ടം മുട്ടി, വാതിലുകൾ തുറക്കാൻ ശ്രമിച്ചു, ഫലമുണ്ടായില്ല. അലാം സ്വിച്ച് പലവട്ടം അമർത്തിയെങ്കിലും ആരും എത്തിയില്ല. രണ്ടുപകലും രാത്രിയും എങ്ങനെ അതിജീവിച്ചെന്ന് ഓർക്കാനാവുന്നില്ല.

-രവീന്ദ്രൻ നായർ


Source link

Exit mobile version