KERALAMLATEST NEWS
യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായേക്കും
തിരുവനന്തപുരം: അമേരിക്കൻ സർവകലാശാലയിൽ അദ്ധ്യാപകനാവാൻ വിജിലൻസ് ഡയറക്ടർ ടി.കെ.വിനോദ്കുമാർ സ്വയം വിരമിക്കുമ്പോൾ, ഡി.ജി.പിയായി സ്ഥാനക്കയറ്റം കിട്ടുന്ന യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായേക്കും. ആഗസ്റ്റ് എട്ടിനാണ് വിനോദ് കുമാർ സ്വയം വിരമിക്കുന്നത്. നിലവിൽ ബിവറേജസ് കോർപ്പറേഷൻ സി.എം.ഡിയായ യോഗേഷ് ഗുപ്ത 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ (ഇ.ഡി) ഡെപ്യൂട്ടേഷനിലായിരുന്ന അദ്ദേഹം 2021ലാണ് തിരിച്ചെത്തിയത്.
ഓഗസ്റ്റ് ആദ്യവാരം ഐ.പി.എസ് തലത്തിൽ അഴിച്ചുപണി വന്നേക്കും. ജയിൽ, ഫയർഫോഴ്സ്, ഇന്റലിജൻസ് മേധാവി, മനുഷ്യാവകാശ കമ്മിഷൻ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ, ബിവറേജസ് കോർപ്പറേഷൻ സി.എം.ഡി തസ്തികകളിൽ മാറ്റം വന്നേക്കാം. ഏതാനും ജില്ലാ പൊലീസ് മേധാവിമാരെയും മാറ്റിയേക്കും.
Source link