KERALAMLATEST NEWS

പൊതുവിതരണ വകുപ്പ് കോടതിയെ തെറ്റിധരിപ്പിക്കുന്നു

തിരുവനന്തപുരം: പൊതുവിതരണ വകുപ്പിൽ സീനിയർ ക്ലാർക്ക് മുതലുള്ള തസ്തികകളിൽ കോഴ വാങ്ങി സ്ഥലംമാറ്റവും നിയമനവും നടത്തുന്നത് കോടതി വിധിയെ കാറ്റിൽപ്പറത്തിയാണെന്ന് എൻ.ജി.ഒ. വകുപ്പിലെ ഭരണാനുകൂല സംഘടന നേതാക്കളും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളും ലേലം വിളി നടത്തിയാണ് സ്ഥലംമാറ്റ കരാർ ഉറപ്പിക്കുന്നതെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ. 45 അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ തസ്തികളും 73 റേഷനിംഗ് ഇൻസ്പെക്ടർ തസ്തികകളും ഒന്നരമാസമായി ഒഴിഞ്ഞു കിടക്കുകയാണ്. ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലായിയെന്ന് കോടതിയെ അറിയിച്ച ശേഷം ഓൺലൈനായി നടത്താതിരിക്കുന്നത് കോടതി അലക്ഷ്യമാണെന്നും ഇതിനെതിരെ അസോസിയേഷൻ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button