യൂറോ ഫൈനൽ കണ്ടിരുന്നവരുടെ സമീപം കാർ ബോംബ് സ്ഫോടനം; ഒന്പതു പേർ കൊല്ലപ്പെട്ടു
മൊഗദിഷു: ആഫ്രിക്കൻരാജ്യമായ സൊമാലിയയിൽ കാർബോംബ് സ്ഫോടനത്തിൽ ഒന്പതുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ പ്രശസ്തമായ കഫേയ്ക്കു പുറത്തായിരുന്നു ഞായറാഴ്ച രാത്രി സ്ഫോടനമുണ്ടായത്. യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ കണ്ടുകൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടത്. അഞ്ചു പേർ കൊല്ലപ്പെട്ടുവെന്നും ഇരുപതിലേറെ പേർക്ക് പരിക്കേറ്റുവെന്നുമാണു പോലീസ് പറയുന്നത്. എന്നാൽ മരണസംഖ്യ ഒന്പതായെന്ന് എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആക്രമണസമയം കഫേയിൽ നിറയെ ആളുകളുണ്ടായിരുന്നു. സ്ഫോടനത്തിൽ നിരവധി കാറുകൾ തകർന്നു. സമീപത്തെ കെട്ടിടങ്ങൾക്കു കേടുപാടുകളുണ്ടായി. ഇസ്ലാമിക ഭീകരസംഘടനയായ അൽ-ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
Source link