4പേരുടെ കാലാവധി കഴിഞ്ഞു — രാജ്യസഭ: ബി.ജെ.പി പിന്നോട്ട് ഭൂരിപക്ഷത്തിന് 13 സീറ്റ് കുറവ്
ന്യൂഡൽഹി: നാല് നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധി പൂർത്തിയായതോടെ രാജ്യസഭയിൽ ബി.ജെ.പി അംഗബലം 86 ആയി കുറഞ്ഞു. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ബി.ജെ.പി അംഗങ്ങളുടെ എണ്ണം കുറയുന്നത്.
എൻ.ഡി.എ അംഗബലം 101 ആയും കുറയും. 245 അംഗ രാജ്യസഭയിൽ നിലവിലെ ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്. 22ന് തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ പാസാക്കാനും മറ്റും കേന്ദ്രസർക്കാരിന് ‘പുറത്തു’ നിന്ന് സഹായം തേടേണ്ടിവരും.
സോണാൽ മാൻസിംഗ്, മഹേഷ് ജഠ്മലാനി, രാകേഷ് സിൻഹ, രാം ഷക്കൽ എന്നിവരാണ് ജൂലായ് 13-ന് കാലാവധി പൂർത്തിയാക്കിയത്.
രാജ്യസഭയിൽ നിലവിൽ 19 ഒഴിവുകളാണുള്ളത്. ഇതിൽ നാലെണ്ണം ജമ്മുകാശ്‌മീരിൽ നിന്നുള്ളതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഇവ ഒഴിഞ്ഞു കിടക്കും. നാലെണ്ണം നോമിനേറ്റഡ് അംഗങ്ങളുടെയും. ബാക്കി 11 സീറ്റിലേക്ക് ഉടൻ തിരഞ്ഞെടുപ്പ് നടക്കും.
10 പേർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ബി.ആർ.എസിലെ കെ.കേശവ റാവു കോൺഗ്രസിൽ ചേർന്നപ്പോഴുമുണ്ടായ ഒഴിവുകളാണിവ. കേശവ റാവുവിന്റെ തെലങ്കാനയിലെ സീറ്റിൽ സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസ് ജയിക്കും.
സംസ്ഥാനങ്ങളുടെ
ചിത്രം ഇങ്ങനെ
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ രാജിയിലൂടെ ഒഴിവുവന്ന രാജസ്ഥാനിലെ സീറ്റ് കോൺഗ്രസിന് നഷ്‌ടമാകും. ബി.ജെ.പിക്ക് സീറ്റ് കിട്ടും
സംസ്ഥാനത്തു നിന്നാണ് അടുത്തിടെ സോണിയാ ഗന്ധി വീണ്ടും രാജ്യസഭയിലെത്തിയത്. ഒരാളെക്കൂടി തിരഞ്ഞെടുക്കാനുള്ള അംഗബലം നിയമസഭയിൽ പാർട്ടിക്കില്ല
ദീപേന്ദർ സിംഗ് ഹൂഡ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ഒറ്റ സീറ്റിൽ ബി.ജെ.പിക്ക് മുൻതൂക്കം
അതേസമയം, ഒക്‌ടോബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ മാറുന്ന രാഷ്‌ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസും സീറ്റിൽ പ്രതീക്ഷ വയ്ക്കുന്നു
ബീഹാർ, മഹാരാഷ്ട്ര, അസം സംസ്ഥാനങ്ങളിൽ രണ്ടുവീതം സീറ്റുകളും മദ്ധ്യപ്രദേശ്, ത്രിപുര സംസ്ഥാനങ്ങളിൽ നിന്ന് ഓരോ സീറ്റും ബി.ജെ.പിക്ക് ലഭിക്കാം
Source link