ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയെ നിരോധിക്കാനൊരുങ്ങി പാകിസ്താന്‍; രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി


ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയായ പിടിഐയെ(പാക് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി) നിരോധിക്കാന്‍ ഒരുങ്ങി ഭരണകൂടം.പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. ദേശീയ അസംബ്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കൂടിയാണ് ഇമ്രാന്‍ ഖാന്റെ പാക് തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി.


Source link

Exit mobile version