കൊല്‍ക്കത്ത: യു.എസ്. മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ജെ. ട്രംപിനെ വധശ്രമത്തില്‍ നിന്ന് രക്ഷിച്ചത് ‘ഭഗവാൻ ജഗന്നാഥ’നാണെന്ന വാദവുമായി കൃഷ്ണഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്‌കോണ്‍. കൊല്‍ക്കത്ത ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാറാം ദാസാണ് ഇക്കാര്യം പറഞ്ഞത്. വധശ്രമത്തില്‍നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ ‘ദൈവീകമായ ഇടപെടല്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം 1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് ഭഗവാന്‍, ട്രംപിന്റെ ജീവന്‍ രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ‘1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയ്ക്കായി രഥം നിര്‍മ്മിക്കാന്‍ വലിയൊരു സ്ഥലം അന്വേഷിക്കുകയായിരുന്ന ഇസ്‌കോണ്‍ ഭക്തര്‍ക്ക്, ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രെയിന്‍ യാര്‍ഡ് സൗജന്യമായി നല്‍കി. ഇന്ന്, രഥയാത്രാ ഉത്സവത്തിന്റെ വേളയില്‍ ഭഗവാന്‍ ജഗന്നാഥന്‍ ട്രംപിന് പ്രത്യുപകാരം ചെയ്തു.’ -രാധാറാം ദാസ് പറഞ്ഞു.
Source link