അഹാനയും അംബാനി കല്യാണത്തിൽ? ഫോട്ടോയും അടിക്കുറിപ്പും വൈറൽ

അഹാനയും അംബാനി കല്യാണത്തിൽ? ഫോട്ടോയും അടിക്കുറിപ്പും വൈറൽ | Ahaana Krishna Ambani Wedding
അഹാനയും അംബാനി കല്യാണത്തിൽ? ഫോട്ടോയും അടിക്കുറിപ്പും വൈറൽ
മനോരമ ലേഖകൻ
Published: July 15 , 2024 11:40 AM IST
1 minute Read
അഹാന കൃഷ്ണ
സമൂഹമാധ്യമങ്ങളിൽ അംബാനി കല്യാണത്തിൽ പങ്കെടുത്ത സെലിബ്രിറ്റികളുടെ ചിത്രങ്ങൾ നിറയുമ്പോൾ രസകരമായ ചിത്രവും അടിക്കുറിപ്പുമായി അഹാന കൃഷ്ണ. ‘അനന്ത് രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്’ എന്ന ക്യാപ്ഷനോടു കൂടി അഹാന പങ്കുവച്ച ചിത്രങ്ങൾ വൈറലായി.
ഫ്ലോറൽ പ്രിന്റുള്ള ഓഫ് വൈറ്റ് ഓർഗാൻസ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്. ‘അനന്ത് രാധിക വിവാഹത്തിൽ പങ്കെടുത്തപ്പോൾ ധരിച്ചത്’ എന്ന അടിക്കുറിപ്പോടെ ബോളിവുഡ് സെലിബ്രിറ്റികളും തെന്നിന്ത്യൻ താരങ്ങളും ചിത്രങ്ങൾ പങ്കുവയ്ക്കുന്ന ശൈലിയിലായിരുന്നു അഹാനയുടെ രസികൻ പോസ്റ്റ്.
നർമത്തിൽ ചാലിച്ച അഹാനയുടെ പോസ്റ്റിന് അതേ ശൈലിയിലുള്ള മറുപടികളുമായി ആരാധകരും എത്തി. ‘അംബാനി കല്യാണത്തിന് താങ്കൾ ധരിച്ച മറ്റു വേഷങ്ങൾ ഈ ലുക്കിനേക്കാൾ നന്നായിരുന്നു’ എന്നാണ് ഒരു കമന്റ്. അതേസമയം ഈ വേഷം ധരിക്കാതിരുന്നത് നന്നായെന്നും അവരുടെ ഫാഷൻ അഭിരുചിക്ക് ഒട്ടും യോജിക്കാത്തതാണ് ഇതെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
സുപ്രിയ മേനോനും പൃഥ്വിരാജും
അഹാനയുടെ അടിക്കുറിപ്പ് കണ്ട് തെറ്റിദ്ധരിച്ചവരും ഏറെയുണ്ടായിരുന്നു. എന്തായാലും നടിയുടെ നർമബോധത്തെ ആരാധകർ അഭിനന്ദിക്കുന്നുമുണ്ട്.
English Summary:
Ahaana Krishna’s Hilarious Post Steals the Spotlight Amidst Ambani Wedding Glitz
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 3l76inn14j9ikqfp190ckc0v82 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-lifestyle-anantambaniwedding mo-entertainment-movie-ahaanakrishna
Source link