വാഷിങ്ടണ്‍: പെന്‍സില്‍വേനിയയിലെ ബട്‌ലറില്‍ ശനിയാഴ്ച വൈകീട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നടന്ന വധശ്രമം ലോകത്തെയാകെ ഞെട്ടിച്ചു. ആക്രമണത്തെ ട്രംപ് അതിജീവിക്കുകയും അക്രമിയെ സീക്രട്ട് സര്‍വീസ് വധിക്കുകയുംചെയ്തു. എന്നാല്‍, ട്രംപിനുനേരെ പാഞ്ഞുവരുന്ന വെടിയുണ്ടയുടെ ചിത്രം ഇതിനിടെ ചര്‍ച്ചയാവുകയാണ്. ന്യൂയോര്‍ക് ടൈംസിന്റെ ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയത്.അക്രമി ഉതിര്‍ത്തെന്ന് കരുതുന്ന വെടിയുണ്ട ട്രംപിനെ കടന്നുപോകുന്നതിന്റേയും പിന്നാലെ വലതുചെവി പൊത്തിപ്പിടിച്ച് ട്രംപ് പ്രസംഗപീഠത്തിനുപിന്നില്‍ നിലത്തിരുന്നുപോവുന്നതിന്റേയും ചിത്രമാണ് ഡഗ് മില്‍സിന്റെ ക്യാമറയില്‍ പതിഞ്ഞത്. വെടിയുണ്ടയുടെ സഞ്ചാരപഥത്തിലെ വായുവിന്റെ സ്ഥാനചലനമാകാം ചിത്രത്തില്‍ പതിഞ്ഞതെന്നാണ് വിരമിച്ച എഫ്.ബി.ഐ. സ്‌പെഷ്യല്‍ ഏജന്റ് മൈക്കല്‍ ഹാരിഗന്‍ പറയുന്നത്.
Source link