CINEMA

എന്റെ മോനെ ലംബോർഗിനി: പിറന്നാൾ ദിനത്തിൽ മഹാദേവിനെ ഞെട്ടിച്ച് മമ്മൂട്ടി

എന്റെ മോനെ ലംബോർഗിനി: പിറന്നാൾ ദിനത്തിൽ മഹാദേവിനെ ഞെട്ടിച്ച് മമ്മൂട്ടി | Mammootty Mahadev

എന്റെ മോനെ ലംബോർഗിനി: പിറന്നാൾ ദിനത്തിൽ മഹാദേവിനെ ഞെട്ടിച്ച് മമ്മൂട്ടി

മനോരമ ലേഖകൻ

Published: July 15 , 2024 04:19 PM IST

1 minute Read

മമ്മൂട്ടിക്കൊപ്പം മഹാദേവ്

പിറന്നാൾ സമ്മാനമായി സാക്ഷാൽ മമ്മൂട്ടിയിൽ നിന്നൊരു സമ്മാനം കിട്ടിയാൽ എങ്ങനെയിരിക്കും. മഹാദേവ് എന്ന കുട്ടി ആരാധകനാണ് തന്റെ ഇഷ്ടതാരത്തിൽ നിന്ന് ഒരടിപൊളി പിറന്നാൾ സമ്മാനം ലഭിച്ചത്. നിര്‍മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജ് ആണ് ഈ മനോഹര വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

‘‘ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജ ദിവസം മുതൽ ലൊക്കേഷനിലെ സ്ഥിര സന്ദർശകൻ ആണ് ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മമ്മൂക്കയുടെ “കണ്ണൂർ സ്‌ക്വാഡ്” കുട്ടിഫാൻ മഹാദേവ്. ഇന്നലെ പിറന്നാൾ ആഘോഷിച്ച ഈ കൊച്ചു മിടുക്കനു മമ്മൂക്ക സർപ്രൈസ് ആയി ഒരു ഗിഫ്റ്റ് കൊടുത്തപ്പോൾ.’’–നിർമാതാവ് ജോർജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ലംബോർഗിനിയുടെ കളിപ്പാട്ട കാർ ആയിരുന്നു മഹാദേവിനു കിട്ടിയ സർപ്രൈസ്. തന്റെ ലംബോർഗിനി കാണാൻ മമ്മൂക്കയുടെ ബെൻസ് പോലെ ഉണ്ടെന്നായിരുന്നു സമ്മാനപ്പൊതി തുറന്ന ശേഷം മഹാദേവിന്റെ പ്രതികരണം.

English Summary:
Unforgettable Surprise: Mammootty Gifts Young Fan Mahadev on His Birthday”

7rmhshc601rd4u1rlqhkve1umi-list 18moboer2sp6b54i2vvuss67rp mo-entertainment-common-malayalammovienews mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button