മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി ശിവകാർത്തികേയൻ; വിഡിയോ

മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി ശിവകാർത്തികേയൻ; വിഡിയോ | Sivakarthikeyan Wife

മകന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി ശിവകാർത്തികേയൻ; വിഡിയോ

മനോരമ ലേഖകൻ

Published: July 15 , 2024 10:55 AM IST

1 minute Read

ശിവകാർത്തികേയനും കുടുംബവും

ശിവകാര്‍ത്തികേയൻ–ആർതി ദമ്പതികളുടെ ഇളയ മകന് പവൻ എന്നു പേരിട്ടു. മൂത്ത മകളുടെ പേര് ആരാധ്യയെന്നും രണ്ടാമത്തെ മകന്റെ പേര് ഗഗൻ എന്നും ആണ്. കുടുംബാംഗങ്ങളുമൊത്ത് ആഘോഷമായാണ് മകന്റെ േപരിടൽ ചടങ്ങ് നടത്തിയത്. ആഘോഷങ്ങളുടെ വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ താരം പങ്കുവച്ചു.

2010ലായിരുന്നു ശിവകാർത്തികേയനും ആർതിയും തമ്മിലുള്ള വിവാഹം. മൂത്തമകള്‍ ആരാധ്യ ഗായിക കൂടിയാണ്. ‘കനാ’ സിനിമയിൽ വായാടി പെത്തപ്പുള്ളെ എന്ന പാട്ട് പാടിക്കൊണ്ട് നിരവധി അംഗീകാരവും പ്രശംസയും താരപുത്രി നേടിയിരുന്നു. മൂന്നുവയസ്സുകാരനായ രണ്ടാമത്തെ മകന്റെ പേര് ഗുഗന്‍ ദോസ് എന്നാണ്.

‘അമരൻ’ ആണ് ടന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥ പറയുന്ന ചിത്രം രാജ്കുമാർ പെരിയസ്വാമിയാണ് സംവിധാനം ചെയ്യുന്നത്. കമൽഹാസൻ നിർമാണം നിർവഹിക്കുന്ന സിനിമ സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.

English Summary:
Sivakarthikeyan and wife name third child, Pavan

6f6nf1k2tlp9qml6qh7q4g7lod 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-sivakarthikeyan f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version