KERALAMLATEST NEWS

പി.എസ്.സി അംഗത്വ കോഴ: സി.പി.എമ്മുമായി ഏറ്റുമുട്ടാനില്ല; പ്രമോദ്

നിയമ നടപടിയുമായി മുന്നോട്ട്

കോഴിക്കോട്: പി.എസ്.സി അംഗത്വ കോഴ വിവാദത്തിൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി നിയമനടപടിയുമായി മുന്നോട്ട്. ജീവിക്കണം, അതുകൊണ്ടു തന്നെ പാർട്ടിയുമായി ഏറ്റുമുട്ടലിനില്ല. പാർട്ടിയെ ഒരു വിഭാഗം തെറ്റിദ്ധരിപ്പിച്ചു. അവരെ ശക്തിയെ പുറത്തുകൊണ്ടു വരുമെന്നും പ്രമോദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

തന്റെ പേരിലുള്ള അഴിമതി ആരോപണത്തിന്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകും. കോടതിയെയും സമീപിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ലെന്നും. പ്രമോദ് പറഞ്ഞു.

പ്രമോദിനെ പുറത്താക്കിയ വാർത്താക്കുറിപ്പ് പങ്കു വച്ച സി.പി.എം ജില്ലാ കമ്മറ്റി അംഗം പ്രേംകുമാർ ഇല്ലത്തിന്റെ ഫേസ്ബുക്കിനിട്ട മറുപടിയും വിവാദമായി. എല്ലാ ചതികളിലും നിങ്ങളാണ് നായകനെന്നായിരുന്നു പ്രമോദിന്റെ കമന്റ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും, പാർട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ പ്രവർത്തനങ്ങളിൽ

ഏർപ്പെട്ടെന്ന് ബോദ്ധ്യമായതിനെ തുടർന്ന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചെന്നാണ് ജില്ലാ കമ്മറ്റി വാർത്താക്കുറിപ്പിറക്കിയത്. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ഒരു വനിതാ ഹോമിയോ ഡോക്ടറിൽ നിന്ന്. 60 ലക്ഷമാണ് ആവശ്യപ്പെട്ടത്. അതിൽ 22ലക്ഷം കൈപ്പറ്റി എന്നാണ് ആരോപണം. വിഷയം വിവാദമായപ്പോഴാണ് പാർട്ടി നടപടിയെടുത്തത്.

ഡി.​ജി.​പി​ക്ക് ​പ​രാ​തി
ന​ൽ​കും​:​ ​കെ.​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​പി.​എ​സ്.​സി​ ​കോ​ഴ​യി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്ത് ​സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ.​ ​ഇ​തി​നെ​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടാ​നാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​തീ​രു​മാ​നം.​ ​ഡി.​ജി.​പി​ക്ക് ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ​രാ​തി​ ​ന​ൽ​കും.​ ​ഗ​വ​ർ​ണ​റെ​യും​ ​സ​മീ​പി​ക്കു​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​കോ​ഴി​ക്കോ​ട്ട് ​പ​റ​ഞ്ഞു.​ ​സി.​പി.​എം​ ​പി.​എ​സ്.​സി​ ​കോ​ഴ​ ​സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.​ 22​ ​ല​ക്ഷം​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന് ​സ​മ്മ​തി​ച്ചി​ട്ടും​ ​എ​ന്തു​കൊ​ണ്ടാ​ണ് ​പൊ​ലീ​സ് ​കാ​ഴ്ച​ക്കാ​രാ​യി​ ​ഇ​രി​ക്കു​ന്ന​ത്.​ ​ഇ​ത് ​നാ​ട്ടി​ലെ​ ​നി​യ​മം​ ​അ​നു​സ​രി​ച്ച് ​കു​റ്റ​മാ​യി​രു​ന്നി​ട്ട് ​കൂ​ടി​ ​പൊ​ലീ​സ് ​ഇ​ട​പെ​ടു​ന്നി​ല്ല.​ ​പ​ണം​ ​എ​ങ്ങ​നെ​യാ​ണ് ​കൈ​മാ​റി​യ​തെ​ന്നും​ ​അ​തി​ന്റെ​ ​സോ​ഴ്‌​സ് ​എ​ന്താ​ണെ​ന്നും​ ​വെ​ളി​പ്പെ​ടു​ത്ത​ണം.​ ​സം​സ്ഥാ​നം​ ​ഭ​രി​ക്കു​ന്ന​ ​പാ​ർ​ട്ടി​യാ​ണ് ​പ്ര​തി​ക്കൂ​ട്ടി​ലാ​യി​ട്ടു​ള്ള​തെ​ന്നും​ ​കോ​ഴി​ക്കോ​ട് ​ന​ട​ന്ന​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.


Source link

Related Articles

Back to top button