WORLD
കെ.പി. ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയായി കെ.പി. ശർമ ഒലിയെ നിയമിച്ചു. ഇദ്ദേഹം ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പ്രചണ്ഡയ്ക്കു പകരമാണ് ഒലി (72) പ്രധാനമന്ത്രിയാകുന്നത്. വെള്ളിയാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ പ്രചണ്ഡ പരാജയപ്പെട്ടിരുന്നു. നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെയാണ് ഒലി പ്രധാനമന്ത്രിയായത്. നാലാം തവണയാണ് ഇദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്.
Source link