വിജയത്തിലേക്കുള്ള ചിത്രം


സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ദി​യി​ൽ​നി​ന്നു സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​പോ​ക​വേ ചോ​ര​യോ​ഴു​കു​ന്ന മു​ഖ​വു​മാ​യി മു​ഷ്ടി ഉ​യ​ർ​ത്തി “പൊ​രു​തൂ, പൊ​രുതൂ” എ​ന്ന് ആഹ്വാ​നം ചെ​യ്യു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ചി​ത്രം ന​വം​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ഗ​തി​യെ സ്വാ​ധീ​നി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​ൽ. ട്രം​പി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണം തെ​ര​ഞ്ഞെ​ടു​പ്പ​ിൽ അ​ദ്ദേ​ഹ​ത്തി​ന് അ​നു​കൂ​ല​മാ​യ വി​കാ​രം ശ​ക്തി​പ്പെ​ടു​ത്തി​യേ​ക്കാം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ എ​തി​രാ​ളി​യാ​യ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ മു​ന്പേത​ന്നെ പ്ര​ചാ​ര​ണ​ത്തി​ൽ പി​ന്നി​ലാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഡോണൾഡ് ട്രം​​​​പി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗം ഇ​​​​തി​​​​ന്‍റെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ തു​​​​ട​​​​ങ്ങി​​​​ക്ക​​​​ഴി​​​​ഞ്ഞു. ട്രം​​​​പി​​​​ന്‍റെ മ​​​​ക​​​​ൻ എ​​​​റി​​​​ക് ട്രം​​​​പ് അ​​​​തി​​​​വേ​​​​ഗംത​​​​ന്നെ ഈ ​​​​ചി​​​​ത്രം സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ പോ​​​​സ്റ്റ് ചെ​​​​യ്തു. ‘അ​​​​മേ​​​​രി​​​​ക്ക​​​​യ്ക്കു വേ​​​​ണ്ട പോ​​​​രാ​​​​ളി ഇ​​​​താ​​​​ണ്’ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു അടിക്കുറിപ്പ്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ അ​​​​തി​​​​വേ​​​​ഗം പ്ര​​​​തി​​​​ക​​​​രി​​​​ച്ച പ്രസിഡന്‍റ് ജോ ബൈ​​​​ഡ​​​​ൻ രാ​​​​ജ്യം ഐ​​​​ക്യ​​​​ത്തോ​​​​ടെ നി​​​​ല​​​​കൊ​​​​ള്ളേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണി​​​​തെ​​​​ന്നാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്. ട്രം​​​​പി​​​​നെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ പ​​​​റ്റി​​​​യ സ​​​​മ​​​​യ​​​​മ​​​​ല്ലി​​​​തെ​​​​ന്നു ബോ​​​​ധ്യ​​​​മു​​​​ള്ള ബൈ​​​​ഡ​​​​ൻ ട്രം​​​​പി​​​​നു​​​​വേ​​​​ണ്ടി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.


Source link

Exit mobile version