അഖില ഭാരതീയ സമന്വയ ബൈഠക്ക് പാലക്കാട്ട്

റാഞ്ചി: ആർ.എസ്.എസിലേക്ക് പ്രതിവർഷം ഒരു ലക്ഷത്തിലേറെ യുവാക്കൾ കടന്നുവരുന്നതായി അഖില ഭാരതീയ പ്രചാർപ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു. ജോയിൻ ആർ.എസ്.എസ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഈ വർഷം ജൂൺവരെ 66,529 പേർ അംഗങ്ങളായി. അഖില ഭാരതീയ പ്രാന്തപ്രചാരക് ബൈഠക്കിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘത്തിന്റെയും വിവിധ ക്ഷേത്ര സംഘടനകളുടെയും പ്രധാന ചുമതലക്കാർ പങ്കെടുക്കുന്ന മൂന്ന് ദിവസത്തെ അഖില ഭാരതീയ സമന്വയ ബൈഠക്കിന് അടുത്തമാസം 31, സെപ്തംബർ ഒന്ന്, രണ്ട് തീയതികളിൽ പാലക്കാട് വേദിയാകും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആർ.എസ്.എസ് നേരിട്ട് ഇടപെടാറില്ലെങ്കിലും ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നവർക്ക് പിന്തുണ നൽകാറുണ്ട്. സംഘം നൂറാണ്ട് പൂർത്തിയാക്കുന്ന 2025 വിജയദശമിക്കുള്ളിൽ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലെയും മണ്ഡലങ്ങളിൽ ശാഖ തുടങ്ങും.


Source link

Exit mobile version