റബർ: ഇറക്കുമതി കൂട്ടാന്‍ ടയർ ലോബി
ഏഷ്യൻ വിപണികളിൽ റബർ തുടക്കത്തിൽ തളർന്നെങ്കിലും, കരുത്ത് നിലനിർത്താൻ ശ്രമം തുടരുന്നു. അനുകൂല കാലാവസ്ഥയിൽ സംസ്ഥാനത്തു റബർ ടാപ്പിംഗിന് ഉത്പാദകർ ഉത്സാഹിച്ചു. കൊപ്രയെ കൈപിടിച്ചുയർത്താൻ മില്ലുകാർ തയാറായില്ല. നാഫെഡ് സംഭരിച്ച കൊപ്ര വിൽപ്പനയ്ക്കൊരുക്കുന്നതു വിപണിയെ ഉഴുതുമറിക്കാം; ഉത്പാദനമേഖല ആശങ്കയിലാണ്. കുരുമുളക്, ഏലം വിലകൾ നേരിയ റേഞ്ചിൽ നീങ്ങി. സ്വർണവില ചാഞ്ചാടി. ഏഷ്യൻ റബർ വിപണികളിൽ വാരത്തിന്റെ തുടക്കത്തിലെ സാങ്കേതികതിരുത്തലിനുശേഷം തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും ജാപ്പനീസ് യെന്നിന്റെ മൂല്യം ചാഞ്ചാടിയത് ഒരു വിഭാഗം നിക്ഷേപകരെ രംഗത്തുനിന്നു പിന്തിരിപ്പിച്ചു. ബാങ്ക് ഓഫ് ജപ്പാൻ വിനിമയവിപണിയിൽ ഇടപെട്ടതായാണു ഫോറക്സ് ഡീലർമാരിൽനിന്നുള്ള വിവരം. യെന്നിന്റെ മൂല്യം 161.84ൽനിന്ന് 157ലേക്കു കരുത്തുനേടിയതു റബർ വിലയിലും പ്രതിഫലിച്ചു. ടാപ്പിംഗ് കൂടി മഴ അല്പം ശമിച്ചതിനിടെ റബർ വെട്ടിനു കർഷകർ ഉത്സാഹിച്ചു. മുഖ്യ വിപണികളിൽ നിലനിൽക്കുന്ന ഷീറ്റ് ക്ഷാമം വിട്ടുമാറാൻ കാലതാമസം നേരിടുമെന്ന് ഒരു വിഭാഗം ടയർ വ്യവസായികൾ അഭിപ്രായപ്പെടുന്നു. അടുത്ത രണ്ടാഴ്ചകളിൽ ഉയർന്ന അളവിൽ പുതിയ ഷീറ്റ് വില്പനയ്ക്കു സജ്ജമാകുമെന്ന നിലപാടിലാണു തോട്ടം മേഖല. ആഭ്യന്തര വിപണിയിൽ ഷീറ്റ് ലഭ്യത കുറഞ്ഞതിനാൽ കൂടുതൽ ഇറക്കുമതിക്ക് അനുമതി തേടാനുള്ള അണിയറനീക്കത്തിലാണു ടയർ ലോബി. അന്താരാഷ്ട്ര വില കുത്തനെ ഉയർത്തിയിട്ടും ചരക്ക് ലഭിക്കുന്നില്ലെന്നാണു വ്യവസായികളുടെ പക്ഷം. ഒരു വെടിക്കു രണ്ടു പക്ഷിയെ അവർ ഉന്നംവയ്ക്കുന്നു. ഒന്ന്, റബർവില ഉയർന്നതിനാൽ നഷ്ടം നികത്താൻ ടയർ വില ഉയർത്തുക. രണ്ട്, ടയർ വ്യവസായത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഇറക്കുമതി നികുതിയിൽ ഇളവുകൾ വരുത്തുക. ടയർ ലോബിയുടെ ആവശ്യത്തിനു മുന്നിൽ വാണിജ്യമന്ത്രാലയം സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാവും ഓഗസ്റ്റിൽ വിപണിയുടെ ഓരോ ചുവടും. ബജറ്റിൽ കേന്ദ്രം വ്യവസായികളെ താങ്ങിയാൽ റബർ ഉത്പാദനമേഖലയ്ക്ക് അതു കനത്ത പ്രഹരമാവും. വിലയിടിക്കും അടുത്ത മാസം മുതൽ റബർ ഷീറ്റ് ലഭ്യത ഉയരും. നിലവിൽ 12 വർഷത്തെ ഉയർന്ന തലത്തിൽ നീങ്ങുന്ന വിപണിയെ നിയന്ത്രണത്തിലാക്കാൻ അവർ എല്ലാ അടവും ഈ അവസരത്തിൽ പയറ്റും. നാലാം ഗ്രേഡ് റബർ വില 20,700 രൂപയിൽനിന്ന് 20,900ലേക്ക് ഉയർന്നു. അഞ്ചാം ഗ്രേഡ് 20,500 രൂപയിലും ഒട്ടുപാൽ 14,000 രൂപയിലും ലാറ്റക്സ് 14,800 രൂപയിലുമാണ്. ഏലം സീസണ് വൈകുമെന്നു മനസിലാക്കി വിൽപ്പനയ്ക്കെത്തുന്ന ചരക്കത്രയും കൈയിലാക്കാൻ ഇടപാടുകാർ പല അവസരത്തിലും മത്സരിച്ചു. പിന്നിട്ടവാരം നടന്ന എട്ടു ലേലങ്ങളിൽ ഒട്ടുമിക്കവയിലും 95 ശതമാനത്തിലധികം ചരക്കും ലേലം കൊണ്ടു. എന്നാൽ, ഒരിക്കൽപോലും ശരാശരി ഇനങ്ങളെ 2500നു മുകളിലേക്കു കടത്തിവിടാൻ വാങ്ങലുകാർ തയാറായില്ല. വിളവെടുപ്പ് സെപ്റ്റംബറിലേക്കു നീളുമെന്നാണ് ഏലം മുഖ്യമായി വിളയുന്ന മേഖലകളിലെ കർഷകരുടെ വിലയിരുത്തൽ. നേരത്തേ, സീസണ് ഓഗസ്റ്റിൽ തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു. കയറ്റുമതിക്കാരും ആഭ്യന്തര ഇടപാടുകാരും ഏലക്ക സംഭരണത്തിനു മത്സരിച്ചെങ്കിലും വിലയുയർത്താൻ അവർ താത്പര്യം കാണിച്ചില്ല. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2445 രൂപയിലും മികച്ചയിനങ്ങൾ 3100 രൂപയിലുമാണ്. കൊപ്രയ്ക്കു നഷ്ടം കൊപ്രയാട്ട് വ്യവസായികൾ വെളിച്ചെണ്ണ വിലയുയർത്താൻ ശ്രമിച്ചെങ്കിലും കൂടിയ വില നൽകി കൊപ്ര ശേഖരിക്കാൻ തയാറായില്ല. വിദേശ പാചകയെണ്ണകൾ ഉയർത്തിയ ശക്തമായ മത്സരമാണ് അവരെ കൊപ്രയിൽനിന്നു പിന്തിരിപ്പിക്കുന്നത്. കൊച്ചിയിൽ വെളിച്ചെണ്ണയെ 15,200 രൂപ വരെ ഉയർത്തിയെങ്കിലും കൊപ്രയെ 10,000 കടത്തിവിടാൻ മില്ലുകാർ തയാറായില്ല. എണ്ണ സ്റ്റോക്ക് ഉയർന്ന വിലയ്ക്കു വിപണിയിലിറക്കാനുള്ള നീക്കമാണു നടക്കുന്നത്. മില്ലുകാർ ചരക്ക് സംഭരണത്തിൽ കാണിക്കുന്ന തണുപ്പൻ മനോഭാവം മൂലം കർഷകർക്കു പച്ചത്തേങ്ങയും കൊപ്രയും മെച്ചപ്പെട്ട വിലയ്ക്കു വിറ്റുമാറാനായില്ല. തമിഴ്നാട്ടിൽ 9200-9300 രൂപയ്ക്കു കൊപ്ര ലഭ്യമാണ്. കാങ്കയത്തെ മില്ലുകാർ ഗുണമേൻമ കുറഞ്ഞ കൊപ്രയും കലർത്തി എണ്ണ ഉത്പാദിപ്പിക്കുന്നതിനാൽ അവർക്കു വിലയിടിച്ചു ചരക്ക് വിറ്റഴിക്കാനാവുന്നു. നമ്മുടെ വിലയിലും ക്വിന്റലിന് 1600 രൂപ താഴ്ത്തി 13,800 രൂപയാണു വാരാന്ത്യം രേഖപ്പെടുത്തിയത്. ഇതിനിടെ, നാഫെഡ് സംഭരിച്ച കൊപ്ര ലേലത്തിൽ ഇറക്കുകയാണ്. ഈ ചരക്ക് രംഗത്തെത്തുന്നതോടെ വിപണി ആടിയുലയാം. ചാഞ്ചാടി സ്വര്‍ണം ആഭരണവിപണികളിൽ സ്വർണവില പവന് 54,120 രൂപയിൽനിന്ന് 53,680ലേക്കു താഴ്ന്നങ്കിലും വാരാന്ത്യം 54,080ലാണ്. നാടന്‍ ഡിമാന്‍ഡ് കുറവ് ഉത്തരേന്ത്യയിൽ ഇറക്കുമതി കുരുമുളക്, വില്പനയ്ക്ക് ഇറങ്ങിയതിനിടയിൽ വാങ്ങലുകാർ നാടൻ ചരക്കിൽനിന്ന് അല്പം പിൻവലിഞ്ഞു. ദക്ഷിണേന്ത്യൻ മാർക്കറ്റിൽ ഡിമാൻഡ് മങ്ങിയതു വിലയെ ബാധിച്ചു. അതേസമയം, ഉത്തരേന്ത്യൻ കറി മസാല പൗഡർ യൂണിറ്റുകൾ ഹൈറേഞ്ച്, കൂർഗ് മുളകിൽ താത്പര്യം നിലനിർത്തി. അടുത്ത മാസം രണ്ടാം പകുതിയിൽ ഉത്തരേന്ത്യയിൽ ഉത്സവ സീസണിനു തുടക്കം കുറിക്കും. സുഗന്ധവ്യഞ്ജനങ്ങൾക്ക് ഈയവസരത്തിൽ ഡിമാൻഡ് ഉയരുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം വ്യാപാരികൾ. കൊച്ചിയിൽ അണ്‍ഗാർബിൾഡ് കുരുമുളക് വില 66,000 രൂപ.

Source link