KERALAMLATEST NEWS

ഇങ്ങനെയൊരു വിവാഹം രാജ്യത്ത് തന്നെ ഇതാദ്യം, എത്തുന്നത് ചില്ലറക്കാരല്ല; ഇന്ന് മുംബയ് സാക്ഷ്യം വഹിക്കാൻ പോകുന്നത്

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യാപാരി വിരേൻ മർച്ചന്റിന്റെയും മകൾ രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനായി മുംബയിൽ എത്തും.

പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക്ക് ജോനാസും അൽപം മുമ്പ് മുംബയ് വിമാനത്താവളത്തിൽ എത്തിയിരുന്നു. ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ
ബോക്സർ മൈക്ക് ടൈസൺ, വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, യുകെ മുൻ പ്രധാനമന്ത്രിമാ‌ർ, ആഗോള വ്യവസായ പ്രമുഖർ എന്നിവർ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലോകമെമ്പാടുമുള്ള വിവിഐപികൾക്ക് പുറമേ, സൽമാൻ ഖാൻ, ഐശ്വര്യ റായ് ബച്ചൻ, ജാൻവി കപൂർ, സാറാ അലി ഖാൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, ദീപിക പദുക്കോൺ, ആലിയ ഭട്ട് തുടങ്ങി എല്ലാ ബോളിവുഡ് താരങ്ങളും വിവാഹ ആഘോഷത്തിൽ പങ്കെടുക്കും. മുതിർന്ന താരങ്ങളായ അമിതാഭ് ബച്ചനും ആമിർ ഖാനും എത്തിയേക്കും.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഭാര്യയും വിവാഹത്തിൽ പങ്കെടുക്കാൻ മുംബയിലെത്തി. മകൾ സാറ ടെണ്ടുൽക്കറും ഇവർക്കൊപ്പമുണ്ട്. ചടങ്ങിലേക്ക് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ട്. നാളെ നടക്കുന്ന വിരുന്നിൽ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിനെത്തിയേക്കും. മറ്റന്നാൾ നടക്കുന്ന മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരങ്ങൾ അണിനിരക്കും. നൂറിലധികം സ്വകാര്യ വിമാനങ്ങൾ മുംബയിലെത്തും. വിഭവ സമൃദ്ധമായ ഭക്ഷണമാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.


Source link

Related Articles

Back to top button