WORLD
ട്രംപിന്റെ ചെവിയില്‍ തട്ടിയ വെടിയുണ്ട, ബുഷിന്റെ സമീപമെത്തിയ ഗ്രനേഡ്; മരണംനേരില്‍ കണ്ട യുഎസ് നേതാക്കൾ
മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ പെന്‍സില്‍വാനിയയിലെ റാലിയില്‍ നടന്ന വധശ്രമം യുഎസ് രാഷ്ട്രീയത്തെ വീണ്ടും കലുഷിതമാക്കിയിരിക്കുകയാണ്. ട്രംപിനുനേരെ ശനിയാഴ്ച നടന്ന വെടിവെയ്പ്പ് യുഎസ് ചരിത്രത്തിലെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കും പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരായ നിരവധി ആക്രമണങ്ങളേയും വധശ്രമങ്ങളേയും അനുസ്മരിപ്പിക്കുന്നുണ്ട്.1835-നും 2005-നുമിടയില്‍ യുഎസ് പ്രസിഡന്റുമാര്‍ക്കും പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും 15 നേരിട്ടുള്ള ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് 2008-ലെ യുഎസ് കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ അഞ്ച് ആക്രമണങ്ങള്‍ മരണത്തില്‍ കലാശിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലായി ട്രംപിനുനേരെ ഉണ്ടായ വെടിവെയ്പ്പടക്കം മറ്റുചില ആക്രമണ ശ്രമങ്ങളും 2005ന് ശേഷമുണ്ടായി.
Source link