വലതുപക്ഷ നേതാക്കളെ ലോകമെങ്ങും ഇടതുപക്ഷം ആക്രമിക്കുന്നു, ട്രംപ് സുഖംപ്രാപിക്കട്ടെ- ഹിമന്ത ബിശ്വ ശര്‍മ

ന്യൂഡല്‍ഹി: ലോകവ്യാപകമായി വലതുപക്ഷ നേതാക്കളെയാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നതെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് ‘നേഷന്‍ ഫസ്റ്റ്’ എന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ആഗോളതലത്തില്‍ വലതുപക്ഷ നേതാക്കള്‍ ശാരീരികമായോ അല്ലാതെയോ ആക്രമണ ലക്ഷ്യങ്ങളായി മാറുകയാണ്. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് ‘നേഷന്‍ ഫസ്റ്റ്’ എന്ന ആശയത്തെ പരാജയപ്പെടുത്താനാവില്ല. അതിന് ‘ജനനി ജന്മഭൂമി ച സ്വര്‍ഗാദപി ഗരീയസി’ എന്ന സനാതനധര്‍മ ആശയത്തിലും അധ്യാത്മികതയിലും ആഴത്തില്‍ വേരോട്ടമുണ്ട്. ശക്തിയോടെ നിലകൊള്ളുന്നതിന് ട്രംപിന് എല്ലാ ആശംസകളും’, ഹിമന്ത ബിശ്വ ശര്‍മ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
Source link