ഷാജി കൈലാസ് – ഭാവന ചിത്രം 'ഹണ്ട്'; ടീസർ പുറത്തിറങ്ങി

ഷാജി കൈലാസ് – ഭാവന ചിത്രം ‘ഹണ്ട്’; ടീസർ പുറത്തിറങ്ങി | Shaji kailas, bhavana new movie

ഷാജി കൈലാസ് – ഭാവന ചിത്രം ‘ഹണ്ട്’; ടീസർ പുറത്തിറങ്ങി

മനോരമ ലേഖിക

Published: July 14 , 2024 05:19 PM IST

1 minute Read

‘സത്യം ഏതാണ്, ഭാവന ഏതാണെന്ന് അറിയാനാകാത്തത് അവസ്ഥ’ എന്ന വാചകത്തോടുകൂടി അവസാനിക്കുന്ന ടീസർ പുറത്തുവിട്ടിരിക്കുകയാണ്, ഷാജി കൈലാസ് സംവിധാനം ചെയ്ത് ഭാവന കേന്ദ്ര കഥാപാത്രമാകുന്ന ‘ഹണ്ട്’ സിനിമയുടെ അണിയറപ്രവർത്തകർ. 
ചിത്രം ഹൊറർ ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആകാംക്ഷയും പേടിയും സമ്മാനിക്കുന്നതാണ് ടീസര്‍. മെഡിക്കല്‍ ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

ജയലക്ഷ്മി ഫിലിംസിന്‍റെ ബാനറിൽ കെ.രാധാകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രംത്തിൽ ഡോ.കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അതിഥി രവിയുടെ ഡോ.സാറ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. രൺജി പണിക്കർ, അനു മോഹന്‍, ചന്ദുനാഥ്, അജ്മൽ അമീർ, രാഹുൽ മാധവ്, നന്ദു ലാൽ, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, സോനു എന്നിവരാണ് മറ്റു താരങ്ങൾ.

English Summary:
The film is made in the nature of a horror thriller. The teaser is exciting and scary at the same time.

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-bhavana mo-entertainment-movie 7akmd9ioa2dggckjkjib5cdu03 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-shajikailas


Source link
Exit mobile version