ഷാരൂഖ് ഖാൻ മുതൽ രജിനികാന്ത് വരെ; അനന്തിന്റെ വിവാഹത്തിൽ മലയാളത്തിൽ നിന്ന് പൃഥ്വിരാജിനെക്കൂടാതെ മറ്റാരെങ്കിലും പങ്കെടുത്തിട്ടുണ്ടോ?
രാജ്യം മുഴുവൻ ഉറ്റുനോക്കിയ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടേത്. മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽവച്ച് നടന്ന ചടങ്ങിൽ ലോകമെമ്പാടുമുള്ള രാഷ്ട്രീയ – ബിസിനസ് -സിനിമാ മേഖലകളിലെ പ്രമുഖർ അണിനിരന്നു.
അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, നയൻതാര, രജിനികാന്ത്, അമീർ ഖാൻ, അനിൽ കപൂർ, ആലിയ ഭട്ട് തുടങ്ങി സിനിമാ മേഖലകളിലെ പ്രമുഖരെല്ലാമെത്തി. മലയാള സിനിമയിൽ നിന്ന് പൃഥ്വിരാജ് മാത്രമാണ് ചടങ്ങിനെത്തിയത്. ഭാര്യയും നിർമാതാവുമായ സുപ്രിയയും താരത്തിനൊപ്പം ഉണ്ടായിരുന്നു.
പൃഥ്വിരാജ് കുർത്തയും സുപ്രിയ സാരിയുമായിരുന്നു ധരിച്ചത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ തന്നെ ഇരുവരും തിരഞ്ഞെടുത്തു. പോപ്പ് താരങ്ങളായ റിയാന്ന, കാത്തി പെറി തുടങ്ങിയവരുടെ സംഗീത നിശകൾ വിവാഹ പൂർവ ആഘോഷങ്ങൾക്ക് തിളക്കം നൽകി.
ചടങ്ങിൽ പങ്കെടുത്ത താരങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുകൂടാതെ വധു രാധികയുടെയും നിത അംബാനിയുടെയും ഇഷ അംബാനിയുടെയും മറ്റും കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങൾ ഏവരുടെയും ശ്രദ്ധ നേടി. ബോളിവുഡ് ഫാഷൻ ഡിസൈനറും വെഡ്ഡിംഗ് പ്ലാനറുമായ മനീഷ് മൽഹോത്രയാണ് രൂപകല്പന.
ബോളിവുഡ് സെറ്റ് ഡിസൈനറായ ഒമംഗ് കുമാറിന്റെ നേതൃത്വത്തിൽ വിവാഹ വേദിയായ ജിയോ സെന്ററിനെ ചില്ലുകൊട്ടാരമാക്കി മാറ്റിയിരുന്നു. ബാന്ദ്ര കുർള കോംപ്ലക്സിൽ 11,08,812 ചതുരശ്ര അടി വിസ്തൃതിയിലാണ് സെന്റർ.
Source link