KERALAMLATEST NEWS

നേപ്പാൾ ബസ് അപകടം: മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളിൽ രണ്ട് ബസുകൾ ത്രിശൂലി നദിയിലെ ഒഴുക്കിൽപ്പെട്ട് 60ഓളം പേരെ കാണാതായ സംഭവത്തിൽ ഒരു ഇന്ത്യക്കാരന്റേതടക്കം മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബീഹാർ സ്വദേശിയായ ഹൃഷിപാൽ ഷായാണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. 63 പേരെ കാണാതായെന്നായിരുന്നു അധികൃതർ ആദ്യം നൽകിയ വിവരം. എന്നാൽ 7 ഇന്ത്യക്കാർ അടക്കം 54 പേരാണ് ഒഴുക്കിൽപ്പെട്ടതെന്നും ഇതിൽ മൂന്ന് പേർ നീന്തി രക്ഷപ്പെട്ടെന്നും ഇന്നലെ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലർച്ചെ ചിത്വാനിലെ മദൻ – ആശ്രിത് ഹൈവേയിൽ വച്ചാണ് ബസുകൾ അപകടത്തിൽപ്പെട്ടത്. ശക്തമായ മഴയെ തുടർന്ന് റോഡിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയും ബസുകൾ തെന്നി നദിയിലേക്ക് വീഴുകയുമായിരുന്നു. മേഖലയിൽ മഴ തുടരുകയാണ്.


Source link

Related Articles

Back to top button