WORLD
ട്രംപിന് വെടിയേറ്റയുടന്‍ സ്‌നൈപ്പര്‍മാരുടെ പ്രത്യാക്രമണം; പുതിയ ദൃശ്യങ്ങള്‍ പുറത്ത് | VIDEO
വാഷിങ്ടണ്‍: മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ അക്രമി വെടിയുതിര്‍ക്കുന്നതിന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. പെന്‍സില്‍വേനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വധശ്രമം നടന്നത്. റാലിയില്‍ പ്രസംഗിക്കവെ ട്രംപിന്റെ വലതുചെവിയില്‍ വെടിയേല്‍ക്കുന്നതിന്റെ പിന്നില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നത്. മുന്‍ഭാഗത്തുനിന്നുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. പെന്‍സില്‍വേനിയ സ്വദേശിയായ 20-കാരനാണ് അക്രമിയെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) തിരിച്ചറഞ്ഞിട്ടുണ്ട്. തോമസ് മാത്യു ക്രൂക്ക് എന്നാണ് ഇയാളുടെ പേരെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്രമത്തിന് പിന്നാലെ യു.എസ്. സീക്രട്ട് സര്‍വീസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു.
Source link