വെടിയുതിർത്തത് 20-കാരനെന്ന് എഫ്.ബി.ഐ; ട്രംപ് ആശുപത്രി വിട്ടു


വാഷിങ്ടൺ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് നേരേ വെടിയുതിർത്തയാളെ തിരിച്ചറിഞ്ഞു. പെൻസിൽവേനിയ സ്വദേശിയും ഇരുപതുകാരനുമായ തോമസ് മാത്യു ക്രൂക്ക് ആണ് വെടിവെപ്പിന് പിന്നിലെന്ന് എഫ്.ബി.ഐ. തിരിച്ചറിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പെൻസിൽവേനിയയിലെ ബെതൽ പാർക്കിൽ നിന്നുള്ളയാളാണ് തോമസ് മാത്യു ക്രൂക്ക്. വെടിവെപ്പിന് പിന്നാലെ ഇയാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും എഫ്.ബി.ഐ. വ്യക്തമാക്കി. അന്വേഷണത്തിന് ഉപകരിക്കുന്ന തരത്തിൽ എന്തെങ്കിലും വിവരങ്ങളോ വീഡിയോകളോ ഉണ്ടെങ്കിൽ എഫ്ബിഐയെ അറിയിക്കണമെന്നും ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.


Source link

Exit mobile version