KERALAMLATEST NEWS
ശിവഗിരിയിൽ ലോക പ്രവാസിസംഗമം
ശിവഗിരി: സെപ്‌തംബർ 16,17 തീയതികളിൽ ശിവഗിരി മഠത്തിൽ നടക്കുന്ന ലോക പ്രവാസി സംഗമത്തിന്റെ മുന്നോടിയായുള്ള ജില്ലാതല പ്രവാസി സംഗമത്തിന് ഇന്ന് തുടക്കമാകും.
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും യോഗങ്ങളിൽ സംബന്ധിക്കാം. ജില്ലാതല യോഗങ്ങളിൽശിവഗിരിമഠത്തിലെ സന്യാസി ശ്രേഷ്ഠരും ഗുരുധർമ്മ പ്രചാരണസഭയുടെ കേന്ദ്ര, ജില്ലാ,മണ്ഡലം,യൂണിറ്റ് ഭാരവാഹികളും മാതൃസഭാ പ്രവർത്തകരും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് സംഗമം. 15ന് കൊല്ലം,16ന് പത്തനംതിട്ട,17ന് ആലപ്പുഴ,18ന് കോട്ടയം,19ന് ഇടുക്കി,20ന് എറണാകുളം,21ന് തൃശൂർ,22ന് പാലക്കാട്,23ന് മലപ്പുറം,24ന് കോഴിക്കോട്,25ന് കണ്ണൂർ,26ന് വയനാട്,27ന് കാസർകോട് ജില്ലകളിൽ സംഗമം നടക്കും.
Source link