ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പുണ്ടായെന്ന് റിപ്പോർട്ട്


വാഷിങ്ടൺ: യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവെപ്പ് ഉണ്ടായെന്ന് റിപ്പോർട്ട്. ശനിയാഴ്ച പെൻസിൽവാനിയിലെ റാലിക്കിടെയാണ് സംഭവമെന്ന് അന്താരാഷട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ട്രംപിനു കവചംതീർത്ത് സുരക്ഷാ ഉദ്യോ​ഗസ്ഥർ നിൽക്കുന്നതും അദ്ദേഹത്തിന്റെ വലതു ചെവിയുടെ ഭാ​ഗത്തുനിന്ന് രക്തം ഒഴുകുന്നതും മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തെ സംഭവസ്ഥലത്ത് നിന്ന് ഉടൻ മാറ്റിയെന്നുമാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.


Source link

Exit mobile version