സ്ഥാനാർഥിയുടെ കൊലപാതകം: ഗുണ്ടാ നേതാവിനും കൂട്ടാളികൾക്കും തടവ്

ക്വിറ്റോ: ഇക്വഡോറിൽ കഴിഞ്ഞവർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ, സ്ഥാനാർഥിയായിരുന്ന ഫെർണാണ്ടോ വിയ്യാവിചെൻസിയോ കൊല്ലപ്പെട്ട കേസിൽ ഗുണ്ടാനേതാവടക്കം അഞ്ചു പേർക്കു തടവുശിക്ഷ. പാർലമെന്റ് അംഗവും മുൻ മാധ്യമപ്രവർത്തകനുമായിരുന്ന വിയ്യാവിചെൻസിയോ ഓഗസ്റ്റിൽ തലസ്ഥാനമായ ക്വിറ്റോയിൽ തെരഞ്ഞെടുപ്പു റാലിക്കിടെ വെടിയേറ്റു മരിക്കുകയായിരുന്നു. ജയിലിൽ കഴിയുന്ന ലോസ് ലോബോസ് എന്ന ഗുണ്ടാസംഘത്തിന്റെ നേതാവ് കാർലോസ് ആഞ്ചലോ ആണ് കൊലപാതകത്തിനു നിർദേശം നല്കിയതെന്ന് കോടതി കണ്ടെത്തി. ഇയാൾക്ക് 34 വർഷവും എട്ടുമാസവും തടവുശിക്ഷ വിധിച്ചു. കൊലപാതകത്തിന് ഒത്താശ ചെയ്ത ലോറ കാസ്റ്റില്ല എന്ന വനിതയ്ക്കും ഇതേ ശിക്ഷ ലഭിച്ചു.
Source link