WORLD

യുക്രെയ്നിലേക്ക് മാർപാപ്പയുടെ പ്രതിനിധിയായി കർദിനാൾ പരോളിൻ


വ​ത്തി​ക്കാ​ൻ സി​റ്റി: യു​ക്രെ​യ്നി​ലെ ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ൾ ബെ​ർ​ഡി​ച്ചീ​വ് മ​രി​യ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്കു ന​ട​ത്തു​ന്ന തീ​ർ​ഥാ​ട​ന യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്ര​തി​നി​ധി​യാ​യി വ​ത്തി​ക്കാ​ൻ സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റ് ക​ർ​ദി​നാ​ൾ പി​യ​ത്രോ പ​രോ​ളി​ൻ സം​ബ​ന്ധി​ക്കും. യു​ക്രെ​യ്നി​ലെ കീ​വ്-​സൈ​റ്റോ​മി​ർ രൂ​പ​ത​യു​ടെ സെ​മി​നാ​രി​യി​ലെ റെക്‌​ടർ ഫാ. ​റു​സ്‌​ല​ൻ മൈ​ക്ക​ൽ​കീ​വ്, ലു​വീ​വി​ലെ മെ​ത്രാ​പ്പോ​ലീത്ത​ൻ‌ സെ​ക്ര​ട്ട​റി ഫാ. ​ആ​ന്ദ്രി​യ് ലെ​ഹോ​വി​ച്ച് എ​ന്നി​വ​ർ ക​ർ​ദി​നാ​ളി​നെ അ​നു​ഗ​മി​ക്കും. ജൂ​ലൈ 21നാ​ണ് സ​മാ​പ​ന സ​മ്മേ​ള​നം. യു​ക്രെ​യ്നി​ലെ​യും ലോ​ക​ത്തെ മ​റ്റു ഭാ​ഗ​ങ്ങ​ളി‌​ലെ​യും യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​തി​ന് മാ​താ​വി​നോ​ടു പ്രാ​ർഥി​ക്കാ​ൻ ക​ർ​ദി​നാ​ളി​ന​യ​ച്ച ക​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​ർ​ദേ​ശി​ച്ചു.


Source link

Related Articles

Back to top button