പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര പ്രകാശനഗരം എന്നറിയപ്പെടുന്ന പാരീസിൽ ഇന്ന് ഒളിന്പിക് ദീപശിഖയെത്തും. ഫ്രാൻസിന്റെ ദേശീയദിനമായ ജൂലൈ 14നാണ് പാരീസ് ഒളിന്പിക്സ് ദീപം നഗരത്തിലെത്തുന്നത്. ഏപ്രിൽ 16നു ഗ്രീസിലെ ഒളിന്പിയയിൽ തെളിയിച്ച ജ്വാല ആദ്യ പത്തുദിനം ഗ്രീസിൽ പ്രയാണം നടത്തി. തുടർന്ന് പാരീസ് ഒളിന്പിക് കമ്മിറ്റിക്ക് കൈമാറിയ ജ്വാല മെഡിറ്ററേനിയൻ കടലിലൂടെ ഏപ്രിൽ 27നു ഫ്രാൻസിലെ മാഴ്സയിലേക്ക് പുറപ്പെട്ടു. മേയ് എട്ടിനു മാഴ്സയിൽ വൻ വരവേൽപ്പ് ഏറ്റുവാങ്ങിയാണ് ദീപശിഖയെത്തിയത്. ഫ്രാൻസിൽ 68 ദിവസമാണ് ദീപശിഖാ പ്രയാണം നടക്കുന്നത്. തുടർന്ന് ഈ മാസം 26നു പാരീസിൽ ഒളിന്പിക് ദീപം തെളിക്കുന്നതോടെ ഒളിന്പിക്സ് മിഴിതുറക്കും. പതിനായിരത്തോളം ആളുകളുടെ കൈമറിഞ്ഞ് ഫ്രാൻസിന്റെ വിവിധ മേഖലകളിലൂടെ ദീപശിഖാ പ്രയാണം നടക്കും. ജൂലൈ 14, 15 തീയതികളിൽ പാരീസിൽ പ്രയാണം നടത്തിയശേഷം വീണ്ടും ചുറ്റിസഞ്ചരിക്കാൻ പോകും. തുടർന്ന് ജൂലൈ 26നു നടക്കുന്ന പാരീസ് ഒളിന്പിക്സ് ഉദ്ഘാടനചടങ്ങിനു മുന്പായി ദീപശിഖ പാരീസിൽ തിരിച്ചെത്തും. ഓഗസ്റ്റ് 11 വരെയാണ് 2024 പാരീസ് ഒളിന്പിക്സ്.
Source link