SPORTS

പ്ര​​കാ​​ശ​​ന​​ഗ​​രി​​യി​​ൽ ഒ​​ളി​​ന്പി​​ക് ദീ​​പം


പാ​​രീ​​സി​​ൽ​​നി​​ന്ന് ആ​​ൽ​​വി​​ൻ ടോം ​​ ക​​ല്ലു​​പു​​ര പ്ര​​കാ​​ശ​​ന​​ഗ​​രം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പാ​​രീ​​സി​​ൽ ഇ​​ന്ന് ഒ​​ളി​​ന്പി​​ക് ദീ​​പ​​ശി​​ഖ​​യെ​​ത്തും. ഫ്രാ​​ൻ​​സി​​ന്‍റെ ദേ​​ശീ​​യ​​ദി​​ന​​മാ​​യ ജൂ​​ലൈ 14നാ​​ണ് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് ദീ​​പം ന​​ഗ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​ത്. ഏ​​പ്രി​​ൽ 16നു ​​ഗ്രീ​​സി​​ലെ ഒ​​ളി​​ന്പി​​യ​​യി​​ൽ തെ​​ളി​​യി​​ച്ച ജ്വാ​​ല ആ​​ദ്യ പ​​ത്തു​​ദി​​നം ഗ്രീ​​സി​​ൽ പ്ര​​യാ​​ണം ന​​ട​​ത്തി. തു​​ട​​ർ​​ന്ന് പാ​​രീ​​സ് ഒ​​ളി​​ന്പി​​ക് ക​​മ്മി​​റ്റി​​ക്ക് കൈ​​മാ​​റി​​യ ജ്വാ​​ല മെ​​ഡി​​റ്റ​​റേ​​നി​​യ​​ൻ ക​​ട​​ലി​​ലൂ​​ടെ ഏ​​പ്രി​​ൽ 27നു ​​ഫ്രാ​​ൻ​​സി​​ലെ മാ​​ഴ്സ​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ടു. മേ​​യ് എ​​ട്ടി​​നു മാ​​ഴ്സ​​യി​​ൽ വ​​ൻ വ​​ര​​വേ​​ൽ​​പ്പ് ഏറ്റു​​വാ​​ങ്ങിയാണ് ദീ​​പ​​ശി​​ഖ​​യെ​​ത്തിയത്. ഫ്രാ​​ൻ​​സി​​ൽ 68 ദി​​വ​​സ​​മാ​​ണ് ദീ​​പ​​ശി​​ഖാ ​​പ്ര​​യാ​​ണം ന​​ട​​ക്കു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ഈ ​​മാ​​സം 26നു ​​പാ​​രീ​​സി​​ൽ ഒ​​ളി​​ന്പി​​ക് ദീ​​പം തെ​​ളി​​ക്കു​​ന്ന​​തോ​​ടെ ഒ​​ളി​​ന്പി​​ക്സ് മി​​ഴി​​തു​​റ​​ക്കും. പ​​തി​​നാ​​യി​​ര​​ത്തോ​​ളം ആ​​ളു​​ക​​ളു​​ടെ കൈ​​മ​​റി​​ഞ്ഞ് ഫ്രാ​​ൻ​​സി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലൂ​​ടെ ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണം ന​​ട​​ക്കും. ജൂ​​ലൈ 14, 15 തീ​​യ​​തി​​ക​​ളി​​ൽ പാ​​രീ​​സി​​ൽ പ്ര​​യാ​​ണം ന​​ട​​ത്തി​​യ​​ശേ​​ഷം വീ​​ണ്ടും ചു​​റ്റി​​സ​​ഞ്ച​​രി​​ക്കാ​​ൻ പോ​​കും. തു​​ട​​ർ​​ന്ന് ജൂ​​ലൈ 26നു ​​ന​​ട​​ക്കു​​ന്ന പാ​​രീ​​സ് ഒ​​ളി​​ന്പി​​ക്സ് ഉ​​ദ്ഘാ​​ട​​നച​​ട​​ങ്ങി​​നു മു​​ന്പാ​​യി ദീ​​പ​​ശി​​ഖ പാ​​രീ​​സി​​ൽ തി​​രി​​ച്ചെ​​ത്തും. ഓ​​ഗ​​സ്റ്റ് 11 വ​​രെ​​യാ​​ണ് 2024 പാ​​രീ​​സ് ഒ​​ളി​​ന്പിക്സ്.


Source link

Related Articles

Back to top button