തിരുവനന്തപുരം:കാലവർഷ കാറ്റ് ശക്തിപ്രാപിച്ചതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും.മദ്ധ്യ വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത.മദ്ധ്യ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും തെക്കൻ ജില്ലകളിൽ നേരിയ മഴയും ലഭിക്കും.ഇന്നലെ കോട്ടയം പൂഞ്ഞാറിൽ അതിശക്തമഴ ലഭിച്ചു. ഇന്ന് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.എറണാകുളം,തൃശൂർ,മലപ്പുറം,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും..
കേരള തീരത്തും തമിഴ്നാട് തീരത്തും ഇന്ന് കള്ളക്കടൽ പ്രതിഭാസം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
Source link